4 കുട്ടികളുടെ അമ്മ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടി; മക്കളുടെ കരച്ചിൽ മനസ്സ് മാറ്റി

Spread the love

ലക്നൗ ∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ നാല് കുട്ടികളുടെ അമ്മയായ 40 വയസ്സുകാരി, മക്കളുടെയും കുടുംബാംഗങ്ങളുടെയും വൈകാരികമായ അഭ്യർഥനയെത്തുടർന്ന് വീട്ടിലേക്കു മടങ്ങിയെത്തി. ക്യാംപിയർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പത്ത് ദിവസം മുമ്പാണ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇവർ മണിറാം സ്വദേശിയായ 28 വയസ്സുകാരനായ കാമുകനൊപ്പം താമസം തുടങ്ങിയത്. ഇൻസ്റ്റഗ്രാമിലൂടെയുള്ള ഇവരുടെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

 

യുവതിയെ കാണാതായതോടെ കുടുംബം തിരച്ചിൽ നടത്തിയെങ്കിലും ആദ്യം സൂചനയൊന്നും ലഭിച്ചില്ല. പിന്നീട് ഇവർ പിപിഗഞ്ച് മേഖലയിൽ വാടകയ്ക്ക് താമസിക്കുകയാണെന്ന് വിവരം ലഭിച്ചു. ശനിയാഴ്ച ഭർത്താവും കുട്ടികളും മറ്റ് ബന്ധുക്കളും അവിടെയെത്തി മടങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും കാമുകനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് പറഞ്ഞ് യുവതി ആദ്യം വിസമ്മതിച്ചു

വിവരമറിഞ്ഞെത്തിയ പിപിഗഞ്ച് പൊലീസ് ഇരുവിഭാഗത്തെയും സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷൻ ഹൗസ് ഓഫിസർ അരുൺ കുമാർ സിങ്ങിന്റെ സാന്നിധ്യത്തിൽ രണ്ട് മണിക്കൂർ നീണ്ട ചർച്ച നടത്തി. മക്കളുടെ കരച്ചിലും കുടുംബാംഗങ്ങളുടെ നിർബന്ധവും ഒടുവിൽ യുവതിയുടെ മനസ്സ് മാറ്റി. തുടർന്ന് കുടുംബത്തോടൊപ്പം പോകാൻ യുവതി സമ്മതിക്കുകയും പൊലീസ് ഇവരെ സുരക്ഷിതമായി വീട്ടുകാർക്കൊപ്പം അയക്കുകയും ചെയ്തു. പ്രശ്നം സൗഹാർദപരമായി പരിഹരിച്ചതായി എസ്എച്ച്ഒ അരുൺ കുമാർ സിങ് സ്ഥിരീകരിച്ചു.

  • Related Posts

    വളർത്തിയത് യുവതിയുടെ കുടുംബം, സഹോദരിയെ അപമാനിച്ചപ്പോൾ വെടി; ആരാണ് ജയൻ ശിവാനന്ദൻ‍ നായർ

    Spread the love

    Spread the loveമുംബൈ∙ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാക്കൾക്കു നേരെ വെടിയുതിർത്ത മലയാളി ജയൻ ശിവാനന്ദൻ‍ നായർക്ക് (51) തോക്ക് ലഭിച്ചത് ഗുജറാത്തിൽനിന്നെന്ന് മൊഴി.   ഗുജറാത്തിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്ത് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ…

    എൽപിജി കള്ളക്കടത്ത്; പിടിച്ചെടുത്തത് 1.26 കോടിയുടെ വസ്തുക്കൾ, സംഘം പിടിയിൽ

    Spread the love

    Spread the loveമുംബൈ∙ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ അന്തർസ്സംസ്ഥാന എൽപിജി കള്ളക്കടത്ത് സംഘം പിടിയിൽ. ഗ്യാസ് ടാങ്കറുകളിൽനിന്ന് പാചകവാതകം മോഷ്ടിച്ച് കടത്തുന്ന സംഘമാണ് പിടിയിലായത്. ഇവരിൽനിന്ന് 1.26 കോടി രൂപയുടെ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.   രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര…

    Leave a Reply

    Your email address will not be published. Required fields are marked *