സൗദിയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരിച്ചു

Spread the love

ദമ്മാം: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്. ദമ്മാം-റിയാദ് ഹൈവേയിൽ ഒറൈറക്കടുത്ത് ഉമ്മുൽ അറാറിൽ വെച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ഒരാഴ്ച മുമ്പാണ് ഇരുവരുടെയും വിവാഹം ദമ്മാമിൽ വെച്ച് നടന്നത്. റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്കുള്ള യാത്രക്കിടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം. ഹിദ നൗറിൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം നടപടികൾ പൂർത്തിയാക്കി സൗദിയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു

  • Related Posts

    യുദ്ധവിമാനം ഇറാന്‍ വീഴ്ത്തി; പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്, തിരച്ചിൽ

    Spread the love

    Spread the loveടെഹ്റാൻ∙ തെക്കുപടിഞ്ഞാറൻ ഇറാനിൽ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിൽനിന്ന് പൈലറ്റ് പാരച്യൂട്ട് വഴി പുറത്തുകടന്നതായി ഇറാനിയൻ സ്റ്റേറ്റ് ടിവിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. യുദ്ധവിമാനം തകർന്നതായി ഉന്നത യുഎസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.…

    ‘ഉത്തരവ് ഭരണഘടനാലംഘനം’: ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യൻ വംശജ

    Spread the love

    Spread the loveവാഷിങ്ടൻ ∙ അമേരിക്കയിൽ ജനിച്ചവർക്ക് പൗരത്വം ഉറപ്പു നൽകുന്ന നിയമം ഭാഗികമായി റദ്ദാക്കിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് ചോദ്യം ചെയ്തുള്ള കേസിൽ സുപ്രീം കോടതിയിൽ വാദം അവതരിപ്പിച്ച് ഇന്ത്യൻ വംശജ സ്മിത ഘോഷ്. ട്രംപ് ഉത്തരവ്…

    Leave a Reply

    Your email address will not be published. Required fields are marked *