ലൈംഗികാതിക്രമം നേരിട്ടവർക്കുള്ള നഷ്ടപരിഹാരം: വിതരണം ചെയ്തില്ലെങ്കിൽ ഈടാക്കാൻ ഉത്തരവിടും- ഹൈക്കോടതി

Spread the love

കൊച്ചി: ലൈംഗികാതിക്രമം അടക്കമുള്ള കുറ്റകൃത്യങ്ങൾ നേരിട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് വിക്ടിം കോമ്പൻസേഷൻ സ്‌കീം പ്രകാരം വിവിധ കോടതികൾ വിധിച്ച നഷ്ടപരിഹാരത്തുക വിതരണംചെയ്തില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽനിന്ന് ഈടാക്കാൻ ഉത്തരവിടുമെന്ന് ഹൈക്കോടതി. തുക വിതരണം ചെയ്യാത്തതിൽ വിശദീകരണം നൽകാൻ ഹർജി വീണ്ടും പരിഗണിക്കുന്ന 23-ന് ധനകാര്യ സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും സത്യവാങ്മൂലം നൽകണമെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

 

വിഷയത്തിൽ വിശദീകരണം നൽകാൻ ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാകണമെന്ന് കഴിഞ്ഞദിവസം കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഓൺലൈനിൽ ഹാജരായ ആഭ്യന്തര സെക്രട്ടറി തുക അനുവദിക്കേണ്ടത് ധനകാര്യ വകുപ്പാണെന്നു വിശദീകരിച്ചു. തുടർന്നാണ് ധനകാര്യ സെക്രട്ടറിയോട് ഹാജരാകാൻ നിർദേശിച്ചത്.

 

പിഴത്തുക, സംഭാവന തുടങ്ങിയവ ലഭിക്കാത്തതാണ് ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് തടസ്സം എന്ന സർക്കാരിന്റെ വിശദീകരണം കോടതി തള്ളി. തുക അനുവദിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും തുക അനുവദിച്ചിട്ടുമതി വാദമെന്നും കോടതി ഓർമ്മിപ്പിച്ചു. കെൽസ യോഗത്തിൽ ധനകാര്യ സെക്രട്ടറി വരാതെ പ്രതിനിധിയെ അയച്ചത് ഉചിതമായില്ലെന്നും കോടതി പറഞ്ഞു.

 

നൽകാനുള്ളത് 47 കോടി

 

വിക്ടിം കോമ്പൻസേഷൻ സ്‌കീം പ്രകാരം 2022 മുതൽ 47 കോടിരൂപയും മീഡിയേറ്റർമാരുടെ ഫീസ് ഇനത്തിൽ 10 കോടിയോളം രൂപയുമാണ് നൽകാനുള്ളത്. ഇത് മുടങ്ങിയതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസാണ് കോടതി പരിഗണിച്ചത്.

  • Related Posts

    ‘ഗ്രാമ വണ്ടി’ വ്യാപകമാക്കാന്‍ കെഎസ്ആര്‍ടിസി; പ്രത്യേക റിസര്‍ച്ച് വിംഗ് ആരംഭിക്കുന്നു

    Spread the love

    Spread the loveതിരുവനന്തപുരം: ഗ്രാമപ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതിനായി ‘ഗ്രാമ വണ്ടി’പദ്ധതി കൂടുതല്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, നവീകരണ സാധ്യതകള്‍ എന്നിവ പഠിക്കുന്നതിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക റിസര്‍ച്ച് വിംഗ് ആരംഭിക്കും. ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍,…

    വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; റെയ്ഡിന് പിന്നാലെ നടപടി

    Spread the love

    Spread the loveകൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടിലെ റെയ്ഡിന് പിന്നാലെ വീണ വിജയന്റെതടക്കമുള്ള 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപയുടെ നിക്ഷേപം മരവിപ്പിച്ച് ഇഡി. കേരളത്തിലും ബംഗളൂരിലും നടത്തിയ റെയ്ഡുകളുടെ തുടര്‍ച്ചയായാണ് നടപടി. വീണാ വിജയന്റെ പേരിലുളള എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടാണ്…

    Leave a Reply

    Your email address will not be published. Required fields are marked *