ഭർത്താവുമായി പിണങ്ങി വീട്ടിലെത്തി, വഴക്ക്; മകളുടെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി പിതാവ്

Spread the love

ആലപ്പുഴ ∙ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ (29) ആണ് മരിച്ചത്. പിതാവ് ജോസാണ് മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം.

 

ആത്മഹത്യ എന്നാണ് ആദ്യം കരുതിയത്. മരണത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് ജോസിനെ ചോദ്യം ചെയ്തു. പിന്നാലെയാണ് പിതാവ് കുറ്റസമ്മതം നടത്തിയത്. ഭർത്താവുമായി വഴക്കിട്ട് ജാസ്മിൻ ഇടയ്ക്കിടെ വീട്ടിൽ വന്നു നിൽക്കുന്നത് പതിവായിരുന്നു. ഇത് ജോസ് ചോദ്യം ചെയ്തത് സംഘർഷത്തിലേക്ക് നീങ്ങുകയും കഴുത്തിൽ തോർത്ത് മുറുക്കുകയുമായിരുന്നു എന്നാണ് വിവരം.

  • Related Posts

    ഗൈനക്കോളജിസ്റ്റായി പ്രവർത്തിച്ചത് 10 വർഷം, നടത്തിയത് 50ലേറെ സിസേറിയനുകൾ; ഒടുവിൽ വ്യാജ ഡോക്ടർ പിടിയിൽ

    Spread the love

    Spread the loveഅസ്സം∙ സില്‍ച്ചാറില്‍ ഗൈനക്കോളജിസ്റ്റായി 10 വർഷത്തിലേറെ ജോലി ചെയ്ത വ്യാജ ഡോക്ടര്‍ പിടിയിൽ. ശ്രൂഭൂമി സ്വദേശിയായ പുലോക് മലക്കാര്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മതിയായ മെഡിക്കല്‍ യോഗ്യതകളൊന്നുമില്ലാത്ത ഇയാള്‍ ഇക്കാലത്തിനിടയ്ക്ക് നടത്തിയത് 50ലധികം സിസേറിയനുകളും ഗൈനക്കോളജിക്കല്‍ ശസ്ത്രക്രിയകളുമാണെന്ന്…

    കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്നു, വയർ കീറി ആസിഡ് ഒഴിച്ച് കത്തിച്ചു, മൃതദേഹം പുഴുവരിച്ച നിലയിൽ; അറസ്റ്റ്

    Spread the love

    Spread the loveകാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. ഉത്തർപ്രദേശിലെ ഛാറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അലിഗഡ് സ്വദേശിയായ യൂസഫ് (28) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം പ്രതികൾ മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ വയറ് കീറി ആസിഡ് ഒഴിച്ച് കത്തിച്ചെന്ന് അന്വേഷണ…

    Leave a Reply

    Your email address will not be published. Required fields are marked *