മകളെ കുടുക്കി: മോണലിസയുടെ പിതാവ് തിരിച്ചെത്തിക്കാൻ സർക്കാരിനെ സമീപിച്ചു‍

Spread the love

ഭോപാൽ ∙ കേരളത്തിൽ വിവാഹിതയായ കുംഭമേളയിലെ ‘വൈറൽ സുന്ദരി’ മോണലിസയെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെ സമീപിച്ചു. മകളെ മതംമാറ്റാനായി തട്ടിയെടുത്തതാണെന്ന് പിതാവ് ജയസിങ് ഭോസ്‌ലെ ആരോപിച്ചു.മധ്യപ്രദേശിലെ ഖർഗാവ് സ്വദേശിനിയായ മോണലിസ ഭോസ്‌ലെയും (18) യുപി ബാഗ്പത് സ്വദേശിയായ മുഹമ്മദ് ഫർമാനുമായുള്ള (25) വിവാഹം കഴിഞ്ഞദിവസമാണ് തിരുവനന്തപുരം പൂവാർ അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിൽ നടന്നത്. ‌വിവാഹത്തിനു വീട്ടുകാർ തടസ്സം നിൽക്കുവെന്ന പരാതിയുമായി മോണലിസ തമ്പാനൂർ പൊലീസിനെ സമീപിച്ചിരുന്നു.

 

മോണലിസയുടെ പിതാവിനെ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും അദ്ദേഹം വിവാഹത്തിനു സമ്മതിച്ചില്ല. മകളെ കുടുക്കിയതാണെന്ന് കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ പിതാവ് പറഞ്ഞു. മോണലിസയെ മടക്കിക്കൊണ്ടുവരാൻ സഹായിക്കുമെന്ന് ഹിന്ദു ജാഗരൺ മഞ്ച് നേതാക്കൾ പറഞ്ഞു.

  • Related Posts

    സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; രാഹുലും പ്രിയങ്കയും ഒപ്പം

    Spread the love

    Spread the loveന്യൂഡൽഹി ∙ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ നേരിയ അസ്വസ്ഥതകളെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ…

    പകൽ മുഴുവൻ വിളിച്ചിട്ടും ഭാര്യ ഫോണെടുത്തില്ല; മക്കളുടെ മുന്നിൽ വച്ച് അടിച്ചു കൊന്ന് ഭർത്താവ്

    Spread the love

    Spread the loveലക്നൗ ∙ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് നിർമാണ തൊഴിലാളിയായ ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലാണ് ദാരുണമായ കൊലപാതകം. സെവ്‌റ ചാർത്തായി ഗ്രാമത്തിൽ താമസിക്കുന്ന 42 വയസ്സുകാരിയായ കുസുമമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നക്‌ചെയ്ദിനെ (45)…

    Leave a Reply

    Your email address will not be published. Required fields are marked *