പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് പ്രകൃതിവിരുദ്ധ പീഡനം; പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

Spread the love

മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി ചെന്നാറയിൽ അലിയാരിന് (58) 20 വർഷം കഠിനതടവ്. 25,000 രൂപ പിഴയും അടയ്ക്കണം.

 

മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി ജി. മഹേഷാണ് ശിക്ഷ വിധിച്ചത്. 2020 ഡിസംബർ 28-നാണ് കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴ കാവുങ്കര ഭാഗത്ത് പുഴയിൽ ചൂണ്ടയിടാനെത്തിയ 12 വയസ്സുകാരനെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ചത്. കൂടുതൽ മീൻ കിട്ടുന്ന സ്ഥലം കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർമാരായ എസ്. അജയകുമാർ, എം.എ. മുഹമ്മദ്, കെ.എസ്. ഗോപകുമാർ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി.

  • Related Posts

    19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ചു; ബന്ധു പിടിയിൽ

    Spread the love

    Spread the loveഗഞ്ചം ∙ ഒഡീഷയിലെ ബെർഹാംപുറിൽ ബന്ധുവിനെ കൊലപ്പെടുത്തി യുവാവ്. ബെർഹാംപുറിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. 22കാരനായ യുവാവാണ് പ്രതി. രാജ്ദീപ് സഹുവാണ് (19) മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.  …

    യുവാവിനെയും യുവതിയെയും ആക്രമിച്ചു; ജാമ്യത്തിലിറങ്ങി എംഡിഎംഎ കച്ചവടം, ‘തമ്പുരു വിഷ്ണു’ പിടിയിൽ

    Spread the love

    Spread the loveതിരുവനന്തപുരം∙ യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ട എംഡിഎംയുമായി പിടിയിൽ. ‘തമ്പുരു വിഷ്ണു’ എന്ന കഠിനംകുളം മുണ്ടൻചിറ സ്വദേശി വിഷ്ണുവിനെയാണ് തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. കാപ്പ നിയമ പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങി…

    Leave a Reply

    Your email address will not be published. Required fields are marked *