ഇന്റീരിയർ വർക്കിന്റെ മറവിൽ മോഷണം; കേരളത്തിൽനിന്നു മുങ്ങിയ പ്രതിയെ കർണാടകയിൽനിന്നു പിടികൂടി

Spread the love

കോഴിക്കോട്∙ ഇന്റീരിയർ വർക്കിന്റെ മറവിൽ മോഷണം നടത്തിയ ഇതരസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. ബംഗാൾ സ്വദേശിയായ മുനീരുൾ അലി (25) ആണ് പിടിയിലായത്.

 

കോഴിക്കോട് കുതിരവട്ടം സ്വദേശിയായ ദീപുകുമാർ കരാറെടുത്ത് ഇന്റീരിയർ വർക്ക് ചെയ്യുകയായിരുന്ന നടക്കാവിലെ കമ്പനിയിലാണ് മോഷണം നടന്നത്. ട്രീ ബ്ലൂ കമ്പനിയുടെ ഓഫിസിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ്, മൊബൈൽ ഫോൺ, 63,000 രൂപ എന്നിവയാണ് യുവാവ് കവർന്നത്. സംഭവത്തെ തുടര്‍ന്ന് ദീപുകുമാറിന്റെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

മോഷണത്തിനു പിന്നാലെ സംസ്ഥാനം വിട്ട പ്രതി മൊബൈൽ ഫോൺ ഓഫ് ചെയ്തിരിക്കുകയാണെന്ന് പൊലീസ് മനസ്സിലാക്കി. തുടർന്ന് സൈബർസെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതി കർണാടകയിലെത്തിയിട്ടുണ്ടെന്ന് മനസ്സിലായി. ലൊക്കേഷൻ കണ്ടെത്തി പിന്നാലെയെത്തിയ സബ് ഇൻസ്പെക്ടർ കിരൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രാഹുൽ.പി.ജെ, രാഹുൽ.ആർ, രഞ്ജിത്ത് എന്നിവർ ചേർന്ന് പ്രതിയെ മൈസൂർ ഉദയഗിരിയിൽ വച്ച് കസ്റ്റഡിയിലെടുത്തു.

 

പ്രതി കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാനരീതിയിൽ മോഷണം നടത്തിയതിന് പിടിയിലായിട്ടുണ്ടെന്നും ആശാരി പണിക്കാരനായ ഇയാൾ ഇന്റീരിയർ വർക്കിനായി എത്തുന്ന സ്ഥലങ്ങളിൽ നിന്ന് മോഷണം നടത്തി മുങ്ങുകയാണ് ചെയ്തിരുന്നതെന്നും പൊലീസ് പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

  • Related Posts

    സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹീം മോചിതനായി

    Spread the love

    Spread the loveഫറോക്ക്(കോഴിക്കോട്) ∙ സൗദി ജയിലിൽ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതനായി. സൗദി പൗരന്റെ മകൻ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദ് ജയിലിൽ തടവിലായിരുന്ന രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ…

    സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. 2026 – 27 അധ്യയന വര്‍ഷത്തെ സ്ഥലംമാറ്റമാണ് തടഞ്ഞത്. സെന്‍സസ് ചുമതലകള്‍ക്കയാണ് നടപടി എന്നാണ് വിശദീകരണം. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതോടെ…

    Leave a Reply

    Your email address will not be published. Required fields are marked *