അനധികൃത മണ്ണെടുപ്പ് പഞ്ചായത്ത് സെക്രട്ടറി നിരോധിച്ചു

Spread the love

 

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന തരുവണ നടയ്ക്കൽ പ്രദേശത്ത് യാതൊരുവിധ അനുമതികളുമില്ലാതെ വ്യാപകമായി നടക്കുന്ന അനധികൃത മണ്ണെടുപ്പ് പഞ്ചായത്ത് സെക്രട്ടറി നിരോധിച്ചു.

 

പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് ലംഘിച്ച് ഇനിമുതൽ ഈ പ്രദേശത്ത് നിന്നും മണ്ണെടുക്കുകയോ കടത്തുകയോ ചെയ്താൽ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉത്തരവ് മറികടന്ന് മണ്ണെടുക്കാൻ ഉപയോഗിക്കുന്ന ജെ.സി.ബി, ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.

 

നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കണമെന്ന് നാട്ടുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

  • Related Posts

    വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് സംശയം

    Spread the love

    Spread the love  മാനന്തവാടി : വയനാട് കോട്ടത്തറ ചെന്നലോട് വൈപ്പടിയിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈപ്പടി കുത്തിനിവീട്ടിൽ ഫാത്തിമ (85) ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.   പ്രദേശത്തെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായ കുത്തിനി…

    തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു

    Spread the love

    Spread the loveമാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് മൊകേരി സ്വദേശി മിഥുലാപുരിയിൽ വിനോദൻ കെ.എസ് (37) ആണ് മരണപ്പെട്ടത്.   ഇന്ന് ഉച്ചയ്ക്ക് 12.15-ഓടെ തോൽപ്പെട്ടി പമ്പിന് സമീപമായിരുന്നു അപകടം…

    Leave a Reply

    Your email address will not be published. Required fields are marked *