കല്യാണരാമൻ ;കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Spread the love

ആറ്റിങ്ങൽ: കേരളത്തിലുടനീളം വിവാഹം കഴിക്കുകയും മോഷണം നടത്തുകയും ചെയ്തിരുന്ന കുപ്രസിദ്ധ മോഷ്ടാവ് കല്യാണ രാമൻ എന്ന വിളിപ്പേരുള്ള ബാബു , ബാഹുലേയനാണ് ആറ്റിങ്ങൽ പൊലിസിൻ്റെ പിടിയിലായത്. നെയ്യാറ്റിൻകര മുതൽ കാസർഗോഡു വരെയുള്ള വിവി പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി മോഷണം അടക്കം 50 ലധികം കേസുകൾ ഉണ്ട്. വിവിധ സ്ഥലങ്ങളിൽ ജോലിയ്ക്ക് പോകുന്നതായി പറഞ്ഞ് വീട് എടുത്താണ് മോഷണവും , വിവാഹവും നടത്തിരുന്നത്.

 

വിധവകളേയും ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെ വശീകരിച്ച് കല്യാണം കഴിച്ച് താമസിച്ച ശേഷം ആളൊഴിഞ്ഞ വീട് കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്. മലബാർ മേഖലയിൽ നീലേശ്വരത്ത് ഒരു സ്ത്രീയുമായി കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിന് സമീപത്തെ ലോഡ്ജിൽ താമസിക്കുന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണിയാൾ പിടിയിലായത്. തിരുവനന്തപുരത്ത് വയോധികയുടെ ഏഴ് പവൻ്റെ മാല മോഷ്ട്ടിച്ച കേസിൽ പിടികിട്ടാപുള്ളിയാണിയാൾ . കേസിൽ ബന്ധുക്കളായ മറ്റ് നാല് പ്രതികൾ നേരത്തെ  പിടിയിലായിരുന്നു. ആറ്റിങ്ങൽ പൊലീസ് പ്രതിയെ ഫോർട്ട് സ്റ്റേഷനു കൈമാറി. തിരുവനന്തപുരം വീരാണിക്കാവ് സ്വദേശിയാണിയാൾ.

  • Related Posts

    വയറുവേദനയുമായെത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു; കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു

    Spread the love

    Spread the love    ഹരിപ്പാട്∙ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു. പ്രസവത്തിനു പിന്നാലെ യുവതി കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്കിട്ടു.   കുഞ്ഞിന്റെ കരച്ചിൽകേട്ട് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അവിവാഹിതയായ യുവതി…

    പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ച സംഭവം; 2 യുവതികൾ അറസ്റ്റിൽ

    Spread the love

    Spread the loveഅഞ്ചൽ (കൊല്ലം) ∙ സിവിൽ പൊലീസ് ഓഫിസർ ആർച്ചൽ പാലവിള വീട്ടിൽ വി.എസ്. വിവേകിന്റെ വീട്ടിലെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് രാത്രി തീ കത്തിച്ചു നശിപ്പിച്ച കേസിൽ 2 യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശി…

    Leave a Reply

    Your email address will not be published. Required fields are marked *