ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ മരിച്ചു

Spread the love

 

 

മുത്തങ്ങ:  മുത്തങ്ങ കല്ലൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മലപ്പുറം കാലടി സ്വദേശി മുഹമ്മദ് ഫായിസ് (25), കോഴിക്കോട് രാമനാട്ടുകര സ്വദേശി അസ്മത്ത് (25) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.

 

കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസും, രാമനാട്ടുകര ഫാറൂഖ് കോളേജ് തൊട്ടാടിപ്പാടം സ്വദേശി അസ്മത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കർണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടറും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

 

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുൽത്താൻ ബത്തേരി പോലീസും നാട്ടുകാരും ചേർന്നാണ് തുടർനടപടികൾ സ്വീകരിച്ചത്. മൃതദേഹങ്ങൾ നിലവിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും

  • Related Posts

    എം.ഡി.എം.എയും കഞ്ചാവുമായി റിസോർട്ട് നടത്തിപ്പുകാരൻ പിടിയിൽ

    Spread the love

    Spread the love    കല്‍പ്പറ്റ: ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും എം.ഡി.എം.എയും കഞ്ചാവുമായി പിടിയില്‍. റിസോര്‍ട്ട് നടത്തിപ്പുകാരനായ അമ്പിലേരി, റീമാ കോട്ടേജ്, കെ. ഷൈജല്‍(43)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടിയത്.   ഇയാള്‍…

    നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തു;ആർ ഉണ്ണികൃഷ്ണൻ

    Spread the love

    Spread the loveനിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തുവെന്ന് കോൺഗ്രസ് നേതാവും മുൻ മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ആർ ഉണ്ണികൃഷ്ണൻ . കറ കളഞ്ഞ കോണ്‍ഗ്രസ് പ്രവർത്തകനായ താൻ…

    Leave a Reply

    Your email address will not be published. Required fields are marked *