പണം സമ്പാദിക്കാനുള്ള എളുപ്പമാർഗത്തിൽ പെടരുതേ… മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് തട്ടിപ്പ്; ജാഗ്രത നിർദ്ദേശവുമായി സൈബർ പൊലീസ്

Spread the love

 

 

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ പരസ്യങ്ങൾ നൽകി പുതിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി സൈബർ പൊലീസ്. മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ചും തട്ടിപ്പ് നടത്തുന്നുണ്ട്. ഫേസ്ബുക്കിൽ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ പ്രചരിപ്പിച്ച് “നിങ്ങളുടെ ഫോണിൽ PhonePe ആപ്പ് ഉണ്ടെങ്കിൽ എളുപ്പത്തിൽ 12000 സമ്പാദിക്കാം” എന്ന തരത്തിലുള്ള സന്ദേശം നൽകി കൊണ്ടാണ് ഈ തട്ടിപ്പിന് തുടക്കം.

 

മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി ഉപയോഗിച്ച് വരുന്നതിനാൽ പരസ്യത്തിൽ കൂടുതൽ വിശ്വാസ്യത തോന്നി തട്ടിപ്പ് തിരിച്ചറിയാതെ ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈൽ ഫോണിൽ PhonePe ആപ്പ് സ്വയം തുറക്കുകയും അവിടെ 1499 എന്ന തുക കാണിക്കുകയും ചെയ്യുന്നു. തുക ലഭിക്കാനായി പിൻ നമ്പർ നൽകുന്നതോടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുന്നു.

 

എന്നാൽ യഥാർത്ഥത്തിൽ അത് പണം ലഭിക്കുന്ന പേജ് അല്ല, മറിച്ച് 1499 രൂപ നൽകാനുള്ള Request Payment പേജാണ്. ഇത് മനസ്സിലാക്കാതെ പിൻ നമ്പർ നൽകുമ്പോൾ തുക നേരിട്ട് തട്ടിപ്പുകാരുടെ അക്കൗണ്ടി‌ലേക്ക് ട്രാൻസ്ഫറാകുന്നു.സോഷ്യൽ മീഡിയയിൽ കാണുന്ന പണം സമ്പാദിക്കാനുള്ള എളുപ്പമാർഗ്ഗം, പ്രമുഖരുടെ ചിത്രങ്ങൾ അടങ്ങിയ പരസ്യങ്ങൾ എന്നിവ സൈബർ തട്ടിപ്പുകളാണെന്ന് സൈബർ പൊലീസ് പറഞ്ഞു. യുപിഐ ആപ്പുകൾ ഉപയോഗിക്കുമ്പോൾ PIN നൽകുന്നത് പണം സ്വീകരിക്കാനല്ല, പണം അയയ്ക്കാനാണെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണമെന്നും സൈബർ പൊലീസ് നിർദ്ദേശം നൽകുന്നു.

 

പേയ്മെൻ്റ് റിക്വസ്റ്റ് പേജുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും സംശയാസ്പദമായ ലിങ്കുകളിലോ ബട്ടണുകളിലോ ക്ലിക്ക് ചെയ്യാതിരിക്കുകയും വേണമെന്നും ഇത്തരത്തിലുള്ള സംശയാസ്പദമായ പരസ്യങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും സൈബർ പൊലീസ് വ്യക്തമാക്കി.

  • Related Posts

    വയറുവേദനയുമായെത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു; കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു

    Spread the love

    Spread the love    ഹരിപ്പാട്∙ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു. പ്രസവത്തിനു പിന്നാലെ യുവതി കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്കിട്ടു.   കുഞ്ഞിന്റെ കരച്ചിൽകേട്ട് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അവിവാഹിതയായ യുവതി…

    പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ച സംഭവം; 2 യുവതികൾ അറസ്റ്റിൽ

    Spread the love

    Spread the loveഅഞ്ചൽ (കൊല്ലം) ∙ സിവിൽ പൊലീസ് ഓഫിസർ ആർച്ചൽ പാലവിള വീട്ടിൽ വി.എസ്. വിവേകിന്റെ വീട്ടിലെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് രാത്രി തീ കത്തിച്ചു നശിപ്പിച്ച കേസിൽ 2 യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശി…

    Leave a Reply

    Your email address will not be published. Required fields are marked *