മദ്യലഹരിയിൽ കോഴിക്കൂട്ടിൽ ഉറങ്ങി നേപ്പാൾ സ്വദേശി

Spread the love

 

മാനന്തവാടി: മദ്യലഹരിയിൽ നേപ്പാൾ സ്വദേശി സുഖനിദ്രയ്ക്ക് തെരഞ്ഞെടുത്തത് കോഴിക്കൂട്. രണ്ട് കോഴികളെ കൊന്ന് തലയിണയാക്കിയായിരുന്നു ഇതര സംസ്ഥാനക്കാരൻ കല്യാണ് ബോറയുടെ ഉറക്കം.

 

എടവക പുതിയിടംകുന്ന് മുക്കത്ത് ജേക്കബിന്റെ കോഴിക്കൂടാണ് ബോറ കഴിഞ്ഞ രാത്രി ഉറക്കത്തിന് തെരഞ്ഞെടുത്തത്. പതിവില്ലാത്ത രീതിയിൽ വളർത്തുമൃഗങ്ങൾ ശബ്ദമുണ്ടാക്കുന്നത് കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് കോഴിക്കൂട്ടിൽ ആൾ ഉറങ്ങുന്നത് കണ്ടത്. അയൽവാസികളെ വിളിച്ചുവരുത്തിയ വീട്ടുകാർ ഒച്ചയിട്ടിട്ടും ബോറ തലപൊക്കിയില്ല.

 

പോലീസ് എത്തിയാണ് ബോറയെ കോഴിക്കൂടിന് പുറത്തിറക്കിയത്. താമസസ്ഥലത്തേക്കുള്ള വഴി തിരിച്ചറിയാതെ വന്നപ്പോൾ അന്തിയുറങ്ങാൻ കോഴിക്കൂട്ടിൽ കയറിയെന്നാണ് ബോറയുടെ മൊഴി. ഇത് അപ്പാടെ വിഴുങ്ങാൻ വീട്ടുകാരും നാട്ടുകാരും തയാറായിട്ടില്ല. പ്രദേശവാസികളുടെ സഹായത്തോടെ ബോറയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയങ്കിലും കേസെടുത്തിട്ടില്ല. അതിഥി തൊഴിലാളികളെ നിയന്ത്രിക്കാൻ അധികാരികൾ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

  • Related Posts

    കാപ്പ പ്രകാരം നാടുകടത്തി

    Spread the love

    Spread the loveകാപ്പ പ്രകാരം നാടുകടത്തി   മീനങ്ങാടി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം നാടുകടത്തി. കൃഷ്‌ണഗിരി, കൊളഗപ്പാറ, കൈതകാട്ടിൽ വീട്ടിൽ, നവീൻ ദിനേശ്(25)നെയാണ് ആറു മാസത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയത്. വയനാട് ജില്ലാ പോലീസ് മേധാവി അരുൺ…

    പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം; അപകടം കാറിന് സമീപം നിൽക്കുമ്പോൾ

    Spread the love

    Spread the love    വയനാട്: കോളിയാടി പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളിയാടി കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ കോളിയാടി ചെമ്പകചുവട്ടിലായിരുന്നു അപകടം.   റോഡ് വശത്ത് നിർത്തിയിട്ടിരുന്ന കാറിന് സമീപം നിൽക്കുകയായിരുന്ന…

    Leave a Reply

    Your email address will not be published. Required fields are marked *