വൻ ഹാൻസ് ശേഖരം പിടികൂടി

Spread the love

മണിയങ്കോട് : കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ ടി യും സംഘവും കൽപ്പറ്റ മണിയങ്കോട് ഭാഗത്ത് നടത്തിയ റെയിഡിൽ വാടക വീട്ടിൽ നിന്നും വൻ ഹാൻസ് ശേഖരം പിടികൂടി. നിരോധിത പുകയില ഉൽപ്പന്നമായ 6390 പാക്കറ്റ് ഹാൻസ് ആണ് കണ്ടെടുത്തത്.കമ്പളക്കാട് സ്വദേശി അട്ടശ്ശേരി വീട്ടിൽ അഷ്റഫ് എ കെ (39) എന്നയാളാണ് ഹാൻസ് സൂക്ഷിച്ചുവച്ചത്. ഇയാൾക്കെതിരെ കോട്പ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് കെ എം ,സിവിൽ എക്സൈസ് ഓഫീസർമാരായ സജിപോൾ, പ്രണവ് എസ് എൽ , അനന്തുമാധവൻ എന്നിവർ പങ്കെടുത്തു. ഹാൻസ് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.

 

 

  • Related Posts

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി വയനാട്ടിലെ കന്നിവോട്ടര്‍

    Spread the love

    Spread the loveകല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *