ഹോട്ടൽ മുറിയിലെ ഫോൺ നന്നാക്കാനെത്തി, കടന്നുപിടിച്ചു; മലയാളി യുവനടിയുടെ പരാതിയിൽ യുവാവ് കസ്റ്റഡിയിൽ

Spread the love

ചെന്നൈ ∙ ഹോട്ടൽ മുറിയില്‍ വച്ച് മലയാളി യുവനടിയെ യുവാവ് കടന്നുപിടിക്കാൻ ശ്രമിച്ചതായി പരാതി. കേടായ ഫോൺ നന്നാക്കാനെത്തിയ ഹോട്ടൽ ജീവനക്കാരനാണ് നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. തുടർന്ന് നടി ബഹളം വച്ചപ്പോൾ യുവാവ് മുറിയിൽനിന്ന് ഇറങ്ങിയോടി. സംഭവത്തിൽ നാഗപട്ടണം സ്വദേശിയായ സയ്യിദ് അഫ്രീദിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടി നഗറിലെ ഹോട്ടലിൽ പാർട്ട് ടൈം ആയി ജോലി ചെയ്യുകയാണ് ഇയാൾ.

 

പൊലീസ് ചോദ്യം ചെയ്യലിൽ ആരോപണം നിഷേധിച്ച യുവാവ് മുറിയിൽ ഭക്ഷണത്തിന്റെ ഓർഡർ എടുക്കാനാണു പോയതെന്ന് മൊഴി നൽകി. സംഭവസമയം യുവനടി മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നത്. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് നടി ചെന്നൈയിലെത്തിയത്. മുറിയിലെത്തിയ ജീവനക്കാരൻ തന്നെ സ്പർശിക്കാൻ ശ്രമിച്ചെന്നും പുറത്തു പോകാൻ ആവശ്യപ്പെട്ടിട്ടും മുറിയിൽ തുടർന്നെന്നും നടി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

 

മുറിയിലെ ഫോൺ കേടായത് റിസപ്ഷനിൽ അറിയിച്ചപ്പോഴാണ് ജീവനക്കാരൻ മുറിയിലെത്തിയതെന്നാണ് നടിയുടെ പരാതിയിലുള്ളത്. ഹോട്ടലിലെ സിസിടിവി അടക്കമുള്ള തെളിവുകൾ പൊലീസ് പരിശോധിച്ചാണ് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തത്.

  • Related Posts

    അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച് സ്കൂൾ ജീവനക്കാരൻ; ജനനേന്ദ്രിയം മുറിച്ചുമാറ്റി, കഴുത്തറുത്ത് കൊന്നു

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.   കൊലപാതകത്തിന്…

    ‘3.5 ലക്ഷം മോഷ്ടിച്ചു, ഭർത്താവിനെ കൊന്നു’: ഭാര്യയുടെ കണ്ണീർക്കഥ പൊളിച്ചടുക്കി പൊലീസ്

    Spread the love

    Spread the loveഭോപാൽ ∙ മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് ആദ്യം വിലയിരുത്തിയ കേസിൽ ഒടുവിൽ ഭാര്യയുടെ ആസൂത്രണം സ്ഥിരീകരിച്ച് പൊലീസ്. കഴിഞ്ഞ 7നാണ് 28 വയസ്സുള്ള സുഗന്ധവ്യഞ്ജന വ്യാപാരി പുരോഹിത് ദേവ്കൃഷ്ണയെ മധ്യപ്രദേശിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം…

    Leave a Reply

    Your email address will not be published. Required fields are marked *