റോഡ് ടാർ ചെയ്തില്ല, മൃതദേഹം പാതിവഴിയിൽ ഉപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ; തുണിയിൽ കെട്ടി ചുമന്ന് ബന്ധുക്കൾ

Spread the love

മുംബൈ ∙ പാൽഘറിൽ ആംബുലൻസ് ഡ്രൈവർ മൃതദേഹം പാതിവഴിയിൽ ഉപേക്ഷിച്ചതായി പരാതി. ‌റോഡ് ഗതാഗതയോഗ്യമല്ലെന്നു പറഞ്ഞാണു മൃതദേഹം വഴിയിലിറക്കിയത്. അതോടെ, ബന്ധുക്കൾക്കു മൃതദേഹം തുണിയിൽ കെട്ടി ചുമന്ന് 2 കിലോമീറ്ററോളം കാൽനടയായി പോകേണ്ടിവന്നു.

 

പാൽഘറിലെ അംബേപാഡയിലായിരുന്നു മൃതദേഹം എത്തിക്കേണ്ടിയിരുന്നത്. എന്നാൽ, പ്രധാന റോഡിൽ നിന്ന് ഇടവഴിയിലേക്ക് ആംബുലൻസ് കയറ്റാൻ ഡ്രൈവർ തയാറായില്ല. റോഡ് ടാർ ചെയ്തതല്ലെന്നു പറഞ്ഞാണു ഡ്രൈവർ ആംബുലൻസ് ആ വഴിയെടുക്കാൻ വിസമ്മതിച്ചത്. എന്നാൽ, ആ വഴിയിലൂടെ ജീപ്പും പിക്കപ്പും ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകുന്നതാണെന്നും ഡ്രൈവറെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ഗ്രാമവാസികൾ പറഞ്ഞു.

 

സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ച വ്യക്തി താമസിച്ചിരുന്ന ഗ്രാമത്തിലേക്കുള്ള 1.8 കിലോമീറ്റർ റോഡ് വാഹനങ്ങൾ കടന്നുപോകാൻ അനുയോജ്യമാണെന്ന് പാൽഘർ ജില്ലാ പരിഷത്ത് പ്രസ്താവനയിൽ അറിയിച്ചു. റോഡിന്റെ മോശം അവസ്ഥ കാരണം വാഹനം പോകില്ലെന്ന ആംബുലൻസ് ഡ്രൈവറുടെ വാദം അധികൃതർ തള്ളി. ശ്വാസതടസവും ആന്തരിക രക്തസ്രാവവും കാരണം ഫെബ്രുവരി 3ന് വേദാന്ത മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശൈലേഷ് മഗൻ വഗദദ അന്ന് വൈകിട്ടോടെയാണ് മരിച്ചത്.

  • Related Posts

    ഭിന്നശേഷിക്കാരനിൽനിന്ന് 95 ലക്ഷം തട്ടിയെടുത്തു; ചോദിച്ചപ്പോൾ വധഭീഷണി, IAS ഉദ്യോഗസ്ഥയ്‌ക്കെതിരേ കേസ്

    Spread the love

    Spread the loveഭുവനേശ്വർ: ഒഡീഷയിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ ഒരുകോടിയോളം രൂപയുടെ തട്ടിപ്പുകേസ്. സ്ഥലം നൽകാമെന്ന് പറഞ്ഞ് ഭിന്നശേഷിക്കാരാനായ ഒരാളിൽനിന്ന് 95 ലക്ഷം രൂപ വാങ്ങിക്കുകയും വാഗ്ദാനം പാലിക്കാതിരിക്കുകയും ചെയ്തുവെന്നാണ് പരാതി.   ഒഡീഷയിലെ ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ആരാധനാ ദാസിനെതിരേയാണ്…

    യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ദാരുണാന്ത്യം വിവാഹം 24ന് നടക്കാനിരിക്കെ

    Spread the love

    Spread the loveബെംഗളൂരു ∙ കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫൈറോസ് ഖാൻ പഠാൻ (32) എന്നയാളെ ഒരു സംഘം അക്രമികൾ വെട്ടിക്കൊലപ്പെടുത്തി. ധാർവാഡിലെ ഹാഷ്മിനഗറിലുള്ള വീടിനു പുറത്ത് ഫോണിൽ സംസാരിച്ച് ഇരിക്കുകയായിരുന്നു ഫൈറോസിനെ ആക്രമിക്കുകയായിരുന്നു. വീടിനുള്ളിലേക്ക് ഓടിക്കയറിയ ഫൈറോസിനെ…

    Leave a Reply

    Your email address will not be published. Required fields are marked *