ഭിന്നശേഷിക്കാര്‍ താമസിക്കുന്ന വീടുകള്‍ക്കും അനാഥാലയങ്ങൾക്കും കുടിവെള്ള ചാര്‍ജില്‍ ഇളവ്; സർക്കാർ ഉത്തരവ്

Spread the love

തിരുവനന്തപുരം ∙ സംസ്ഥാനത്തെ അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങൾ, മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും ഭിന്നശേഷിക്കാർ താമസിക്കുന്ന വീടുകള്‍ക്കും കുടിവെള്ള ചാര്‍ജില്‍ ഇളവ് അനുവദിക്കാന്‍ ഉത്തരവിട്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിയാണ് അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് വെള്ളക്കരത്തിന്റെ വര്‍ധനവില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചത്.

 

40 ശതമാനമോ അതിലധികമോ ഓട്ടിസം ബാധിച്ച അംഗങ്ങളുള്ള കുടുംബങ്ങള്‍, 40 ശതമാനമോ അതിലധികമോ അംഗവൈകല്യം ബാധിച്ചവര്‍ താമസിക്കുന്ന കുടുംബങ്ങള്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളതും സൗജന്യമായി സേവനം നല്‍കുന്നതുമായ അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങൾ, മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കാകും ഉത്തരവ് പ്രകാരം ഇളവ് അനുവദിക്കുന്നത്.

 

നിര്‍ധനരായവര്‍ക്കും ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ജലം എത്തിക്കുന്നതില്‍ അതോറിറ്റിക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യതകള്‍ മറികടന്നുകൊണ്ട് ഈ ഇളവുകള്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.

  • Related Posts

    സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

    Spread the love

    Spread the love    തിരുവനന്തപുരം: കനത്ത ചൂട് തുടരുമ്പോഴും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. എന്നാല്‍ കനത്ത ചൂടില്‍ വിയര്‍ക്കുകയാണ് കേരളം. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ടാണ്. 37.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ…

    ജാതീയമായി അധിക്ഷേപിച്ചു, ഭീഷണപ്പെടുത്തി’; നിതിന്റെ മൃതദേഹം കണ്ട് തളർന്നു വീണ് മാതാപിതാക്കൾ

    Spread the love

    Spread the loveതിരുവനന്തപുരം∙ ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ (22) മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.   സംഭവത്തിൽ കോളജിനെതിരെ…

    Leave a Reply

    Your email address will not be published. Required fields are marked *