‘ചുണ്ട് മുറിച്ചു, മുഖത്ത് പരുക്കേൽപിച്ചു’; ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച അധ്യാപികയെ പ്ലസ്ടു വിദ്യാർഥി ആക്രമിച്ചു

Spread the love

മെയിൻപുരി∙ ഉത്തർപ്രദേശിലെ മെയിൻപുരിയിൽ അധ്യാപികയ്ക്ക് നേരെ വിദ്യാർഥിയുടെ അതിക്രമം. പ്ലസ്ടു വിദ്യാർഥിയാണ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അധ്യാപികയുടെ ചുണ്ട് മുറിക്കുകയും മുഖത്ത് ആക്രമിക്കുകയും ചെയ്തത്. വിദ്യാർഥിയുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതാണ് അതിക്രമത്തിന് കാരണം.

 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അധ്യാപികയും വിദ്യാർഥിയും നടന്നു പോകുന്നതും പിന്നാലെ തർക്കമുണ്ടാകുന്നതും വിഡിയോയിൽ കാണാം. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയ്ക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇതാദ്യമായല്ല വിദ്യാർഥി അധ്യാപികയെ ഉപദ്രവിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

 

നേരത്തെ വിദ്യാർഥി അധ്യാപികയോട് മോശമായി പെരുമാറിയിരുന്നു. സ്കൂളിലെ പിടിഎ യോഗത്തിൽ വച്ച് ഇക്കാര്യം അധ്യാപിക വിദ്യാർഥിയുടെ അമ്മയോട് പറഞ്ഞു. അതിനുശേഷം വിദ്യാർഥി പലപ്പോഴും അധ്യാപികയെ വഴിയിൽ തടഞ്ഞു നിർത്തുകയും അസഭ്യം പറയുകയും ചെയ്തു. വിദ്യാർഥിയുടെ പെരുമാറ്റത്തിൽ അസ്വസ്ഥയായി അധ്യാപിക മറ്റൊരു സ്കൂളിലേക്ക് മാറിയിരുന്നു. എന്നാൽ പ്രതി വീണ്ടും അവരെ ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്.

 

സംഭവ ദിവസം പ്രതി അധ്യാപികയോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു. അധ്യാപിക വിസമ്മതിച്ചതോടെ ചുണ്ടിൽ ഉമ്മവെക്കാൻ ശ്രമിച്ചു. പിന്നാലെ മൂർച്ചയുള്ള ആയുധം ഉപോഗിച്ച് മുഖത്തും ചുണ്ടിനും ആക്രമിച്ചു. സംഭവത്തിന് ശേഷം പ്രതി അവിടെ നിന്ന് ഓടിരക്ഷപ്പെട്ടു. അധ്യാപിക ആശുപത്രിയിൽ ചികിത്സയിലാണ്.

  • Related Posts

    അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച് സ്കൂൾ ജീവനക്കാരൻ; ജനനേന്ദ്രിയം മുറിച്ചുമാറ്റി, കഴുത്തറുത്ത് കൊന്നു

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.   കൊലപാതകത്തിന്…

    ‘3.5 ലക്ഷം മോഷ്ടിച്ചു, ഭർത്താവിനെ കൊന്നു’: ഭാര്യയുടെ കണ്ണീർക്കഥ പൊളിച്ചടുക്കി പൊലീസ്

    Spread the love

    Spread the loveഭോപാൽ ∙ മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് ആദ്യം വിലയിരുത്തിയ കേസിൽ ഒടുവിൽ ഭാര്യയുടെ ആസൂത്രണം സ്ഥിരീകരിച്ച് പൊലീസ്. കഴിഞ്ഞ 7നാണ് 28 വയസ്സുള്ള സുഗന്ധവ്യഞ്ജന വ്യാപാരി പുരോഹിത് ദേവ്കൃഷ്ണയെ മധ്യപ്രദേശിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം…

    Leave a Reply

    Your email address will not be published. Required fields are marked *