യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; സഹോദരൻ പിടിയിൽ

Spread the love

പാലക്കാട്∙ കഞ്ചിക്കോട് വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിഞ്ഞിരിവ്. യുവാവിന്റേതു കൊലപാതകമാണെന്നു പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. സംഭവത്തിൽ സഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംങ്ഷൻ ഓൾഡ് പോസ്റ്റ‌് ഓഫിസ് തെരുവിൽ ആർ.ബാബു (35) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണു സംഭവം.

 

ബന്ധുവീട്ടിൽ പോയി മടങ്ങിയെത്തിയ അമ്മയാണു ബാബുവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയും മറ്റു ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ചതോടെ പൊലീസെത്തി ഇൻക്വിസ്റ്റ് നടത്തിയതിനുശേഷമാണ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റിയത്. ഇന്നു രാവിലെ പോസ്റ്റ്മോർട്ടം പൂർത്തിയാപ്പോഴാണു മരണകാരണം നെഞ്ചിലേറ്റ മർദ്ദനമാണെന്നു സ്ഥിരീകരിച്ചത്.

 

ബുധനാഴ്ച രാവിലെ ബാബുവും സഹോദരൻ സതീഷും ഒരുമിച്ച് മദ്യപിച്ചിരുന്നു. പിന്നീട് വാക്കുതർക്കമുണ്ടായി വഴക്കുണ്ടാകുകയായിരുന്നു. ഇതിനിടെ, ബാബുവിനു അടിയേറ്റിരുന്നെന്നും പൊലീസ് കണ്ടെത്തി. വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

  • Related Posts

    സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

    Spread the love

    Spread the love    തിരുവനന്തപുരം: കനത്ത ചൂട് തുടരുമ്പോഴും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. എന്നാല്‍ കനത്ത ചൂടില്‍ വിയര്‍ക്കുകയാണ് കേരളം. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ടാണ്. 37.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ…

    ജാതീയമായി അധിക്ഷേപിച്ചു, ഭീഷണപ്പെടുത്തി’; നിതിന്റെ മൃതദേഹം കണ്ട് തളർന്നു വീണ് മാതാപിതാക്കൾ

    Spread the love

    Spread the loveതിരുവനന്തപുരം∙ ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ (22) മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.   സംഭവത്തിൽ കോളജിനെതിരെ…

    Leave a Reply

    Your email address will not be published. Required fields are marked *