നവവരനെ കൊന്ന് വാഹനാപകടമാക്കി; സ്വർണം കാമുകനു നൽകി ബോധരഹിതയായി ഭാര്യയും, വീണ്ടും ഹണിമൂൺ കൊലപാതകം!

Spread the love

ജയ്പുർ∙ രാജസ്ഥാൻ സ്വദേശിയായ നവവരൻ ഹണിമൂണിനിടെ വാഹനാപകടത്തിൽ മരിച്ചത് കൊലപാതകമെന്നു കണ്ടെത്തൽ. കാമുകനായ സഞ്ജുവിന്റെയും മറ്റു രണ്ട് പേരുടെയും സഹായത്തോടെ ഭാര്യ അഞ്ജുവാണു ഭർത്താവ് ആശിഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

 

വൈകിട്ട് നടക്കാനിറങ്ങിയപ്പോൾ അജ്ഞാത വാഹനം വന്നിടിച്ചെന്നാണു 23കാരിയായ അഞ്ജു പൊലീസിനോട് പറഞ്ഞത്. അപകടത്തിന് പിന്നാലെ തന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്നും യുവതി പറഞ്ഞു. എന്നാൽ, അഞ്ജുവിന്റെ മൊഴിയിൽ പൊലീസിനു സംശയം തോന്നിയതാണു കേസിൽ വഴിത്തിരിവായത്. മെഡിക്കൽ റിപ്പോർട്ട് പ്രകാരം ആശിഷിന്റെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. കൂടാതെ കഴുത്തു ഞെരിച്ചതായും കണ്ടെത്തി. എന്നാൽ, അഞ്ജുവിന് പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെടാൻ കഴിഞ്ഞതും സംശയത്തിനിടയാക്കി.

 

അഞ്ജു തന്റെ വീടിനടുത്തുള്ള സഞ്ജു എന്ന യുവാവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ വഴി പൊലീസ് കണ്ടെത്തി. അഞ്ജുവും ആശിഷും മൂന്നു മാസങ്ങൾക്ക് മുൻപാണു വിവാഹിതരായത്. വിവാഹത്തിൽ അസന്തുഷ്ടയായിരുന്ന അഞ്ജു വൈകാതെ തന്റെ നാട്ടിലേക്ക് മടങ്ങിപ്പോയി. അവിടെ വച്ച് മുൻ കാമുകനായ സഞ്ജുവുമായി വീണ്ടും അടുത്തു. ഈ സമയത്താണ് ഇരുവരും ചേർന്ന് ആശിഷിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.

 

രാത്രി ഭക്ഷണത്തിനു ശേഷം ആശിഷിനൊപ്പം നടക്കാൻ പോകുന്നത് അഞ്ജു പതിവാക്കിയിരുന്നുവെന്ന് എസ്പി ദുഹാൻ പറഞ്ഞു. ജനുവരി 30ന് രാത്രി, അഞ്ജു ആശിഷിനെ ആളൊഴിഞ്ഞ ഒരു റോഡിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ കുറ്റിക്കാടുകൾക്കിടയിൽ സഞ്ജുവും കൂട്ടാളികളായ റോക്കിയും (രോഹിത്), ബാദലും (സിദ്ധാർഥ്) ഒളിച്ചിരുന്നതായാണു പൊലീസ് പറയുന്നത്. അവർ ആശിഷിനെ ക്രൂരമായി ആക്രമിക്കുകയും കഴുത്തുഞെരിക്കുകയും ചെയ്തു. അതിനുശേഷം ഇതൊരു വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു.

 

മോഷണം നടന്നെന്നു തോന്നിപ്പിക്കാനായി അഞ്ജു തന്റെ ഫോണും കമ്മലുകളും പ്രതികൾക്ക് നൽകി. ആക്രമണത്തിനു ശേഷം യുവതി ബോധരഹിതയായതായി അഭിനയിച്ചെങ്കിലും, ആശിഷിന്റെ ശരീരത്തിലെ മുറിവുകളാണ് ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. അഞ്ജു മൊഴികൾ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരുന്നതും സംഭവങ്ങളുടെ ക്രമത്തിൽ വൈരുധ്യങ്ങൾ പ്രകടിപ്പിച്ചതും പൊലീസിന്റെ സംശയം ഇരട്ടിപ്പിച്ചു. കേസിൽ 4 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

  • Related Posts

    പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

    Spread the love

    Spread the loveതാമരശ്ശേരി: കോടതിയുത്തരവിന് പിന്നാലെ തമ്മിലടിച്ച് കാമുകികാമുകന്മാരുടെ കുടുംബാംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിക്ക് ആൺസുഹൃത്തിനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ നടുറോഡിൽ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. താമരശ്ശേരി കോടതിക്ക് മുന്നിലാണ് നടുറോഡിൽ കൂട്ടത്തല്ല് നടന്നത്. മുക്കം സ്വദേശി നാസറിന്റെ…

    കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

    Spread the love

    Spread the loveകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് പിടിയിലായത്. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 29നാണ് പ്രതി വിനീഷ് മാനസികാരോഗ്യകേന്ദ്രത്തില്‍…

    Leave a Reply

    Your email address will not be published. Required fields are marked *