ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി; സെക്യൂരിറ്റി തടഞ്ഞു, ഗേറ്റ് പൂട്ടി

Spread the love

കൊല്ലം ∙ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപിക സിന്ധു എസ്. നായരാണ് പരാതി നല്‍കിയത്. സ്കൂൾ മനേജർ അറിയിച്ചത് അനുസരിച്ചാണ് സെക്യൂരിറ്റി അധ്യാപികയെ തടഞ്ഞത്. സ്കൂളിനുള്ളിൽ കടക്കാതിരിക്കാൻ ഗേറ്റ് പൂട്ടുകയും ചെയ്തു.

 

തുടർന്ന് ഗേറ്റിനുമുന്നിലിരുന്നു പ്രതിഷേധിച്ച പ്രധാന അധ്യാപിക പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസെത്തി ഗേറ്റ് തുറന്നതിനു ശേഷമാണ് അധ്യാപികയ്ക്ക് സ്കൂളിനുള്ളിൽ പ്രവേശിക്കാനായത്. മുൻപും ചുരിദാർ ധരിച്ചു വരുമ്പോൾ മാനേജറിന്റെ ഭാഗത്തുനിന്നും വസ്ത്രധാരണത്തെ കുറിച്ചു സംസാരമുണ്ടായിട്ടുണ്ടെന്നു പ്രധാന അധ്യാപിക  പ്രതികരിച്ചു. സമാനമായ അവസ്ഥ സ്കൂളിലെ മറ്റു അധ്യാപികമാർക്കും നേരിട്ടിട്ടുണ്ട്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ടീച്ചറോടു വിവരങ്ങൾ തിരക്കിയിട്ടുണ്ട്.

 

സ്കൂളിൽ സാരിക്കു പുറമേ ചുരിദാർ ധരിച്ചെത്താൻ അധ്യാപികമാർക്ക് അനുവാദം നൽകിക്കൊണ്ടുള്ള ഉത്തരവ് വർഷങ്ങൾക്കു മുൻപേ കേരള സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. 2008 ഫെബ്രുവരി 4 നാണ് ഇതുസംബന്ധിച്ച ഉത്തരവ് ആദ്യം പുറത്തിറങ്ങിയത്. അതേസമയം സ്കൂളിലെ പ്രധാന അധ്യാപികയുമായി വസ്ത്രധാരണത്തിന്റെ പേരിൽ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും. കൃത്യസമയത്തു സ്കൂളിൽ എത്തണമെന്ന കാര്യത്തിൽ മുൻപ് സംസാരിച്ചിട്ടുണ്ടെന്നും സ്കൂൾ മാനേജർ അമ്പലക്കര സുരേഷ്  പറഞ്ഞു.

  • Related Posts

    പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

    Spread the love

    Spread the loveതാമരശ്ശേരി: കോടതിയുത്തരവിന് പിന്നാലെ തമ്മിലടിച്ച് കാമുകികാമുകന്മാരുടെ കുടുംബാംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിക്ക് ആൺസുഹൃത്തിനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ നടുറോഡിൽ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. താമരശ്ശേരി കോടതിക്ക് മുന്നിലാണ് നടുറോഡിൽ കൂട്ടത്തല്ല് നടന്നത്. മുക്കം സ്വദേശി നാസറിന്റെ…

    കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

    Spread the love

    Spread the loveകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് പിടിയിലായത്. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 29നാണ് പ്രതി വിനീഷ് മാനസികാരോഗ്യകേന്ദ്രത്തില്‍…

    Leave a Reply

    Your email address will not be published. Required fields are marked *