വയോധികനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Spread the love

 

 

പുൽപ്പള്ളി: വനം വകുപ്പ് മുൻ ജീവനക്കാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുൽപള്ളി വടാനക്കവല പാണാ നാനിക്കൽ ബേബി (70) ആണ് മരിച്ചത്. തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. കൃഷി യിടത്തിൽ പറിച്ചിട്ട തേങ്ങകൾ പെറുക്കുന്നതിനിടെ കാൽവഴുതി കുള ത്തിൽ വീണതായാണ് പ്രാഥമിക വിവരം. തേങ്ങ പറിച്ച തൊഴിലാളികൾ ബേബിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽവീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പുൽപ്പള്ളി സാമുഹി കാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായി രുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: മേരി. മക്കൾ: ജോബിഷ് (സി.ആർ.പി.എഫ്.), ഫാ.ജിതേഷ്, ആൽബിൻ (കാത്തലിക് സിറിയൻ ബാങ്ക്, ബംഗളൂരു). മരുമക്കൾ: സജന, ടിൻസി.

  • Related Posts

    പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

    Spread the love

    Spread the loveതാമരശ്ശേരി: കോടതിയുത്തരവിന് പിന്നാലെ തമ്മിലടിച്ച് കാമുകികാമുകന്മാരുടെ കുടുംബാംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിക്ക് ആൺസുഹൃത്തിനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ നടുറോഡിൽ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. താമരശ്ശേരി കോടതിക്ക് മുന്നിലാണ് നടുറോഡിൽ കൂട്ടത്തല്ല് നടന്നത്. മുക്കം സ്വദേശി നാസറിന്റെ…

    കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

    Spread the love

    Spread the loveകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് പിടിയിലായത്. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 29നാണ് പ്രതി വിനീഷ് മാനസികാരോഗ്യകേന്ദ്രത്തില്‍…

    Leave a Reply

    Your email address will not be published. Required fields are marked *