ഉത്സവത്തിനിടെ സംഘർഷം: എസ്‌ഐയെ സംഘം ചേർന്ന് മർദിച്ച് പൊലീസുകാരനും സുഹൃത്തുക്കളും, ഓടയിൽ തള്ളിയിട്ടു

Spread the love

തിരുവനന്തപുരം∙ നഗരൂരിൽ എസ്‌ഐയെ പൊലീസുകാരനും സഹോദരനും സുഹൃത്തുക്കളും സംഘം ചേർന്നു മർദിച്ചെന്ന് പരാതി. നഗരൂർ എസ്‌ഐ അൻസാറിനെയാണ് പള്ളിക്കൽ പൊലീസ് സ്‌റ്റേഷനിലെ സിപിഒ നന്ദുവും കൂട്ടുകാരും ചേർന്നു മർദിച്ചത്.

 

വ്യാഴാഴ്ച രാത്രി നഗരൂരിൽ ഉത്സവത്തിനിടെ ഗാനമേള നടക്കുമ്പോഴാണ് എസ്‌ഐയ്ക്ക് മർദനമേറ്റത്. മദ്യപിച്ചു ബഹളമുണ്ടാക്കിയതു ചോദ്യം ചെയ്തതിനായിരുന്നു മർദനം. നഗരൂർ സ്വദേശിയായ നന്ദുവിനെയും സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗാനമേളയ്ക്കിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് എസ്‌ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി ഇവരെ പിരിച്ചുവിട്ടിരുന്നു. തുടർന്ന് ഗാനമേളയ്ക്കു ശേഷം നന്ദുവും സുഹൃത്തുക്കളും ചേർന്ന് പൊലീസ് സംഘത്തെ ആക്രമിച്ചെന്നാണ് പരാതി.

 

എസ്‌ഐ അൻസാറിനെ വളഞ്ഞിട്ടു മർദിക്കുകയും ഓടയിൽ തള്ളിയിടുകയും ചെയ്തു. കൂടുതൽ പൊലീസ് എത്തിയാണ് നന്ദുവിനെ ഉൾപ്പെടെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

  • Related Posts

    പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

    Spread the love

    Spread the loveതാമരശ്ശേരി: കോടതിയുത്തരവിന് പിന്നാലെ തമ്മിലടിച്ച് കാമുകികാമുകന്മാരുടെ കുടുംബാംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിക്ക് ആൺസുഹൃത്തിനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ നടുറോഡിൽ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. താമരശ്ശേരി കോടതിക്ക് മുന്നിലാണ് നടുറോഡിൽ കൂട്ടത്തല്ല് നടന്നത്. മുക്കം സ്വദേശി നാസറിന്റെ…

    കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

    Spread the love

    Spread the loveകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് പിടിയിലായത്. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 29നാണ് പ്രതി വിനീഷ് മാനസികാരോഗ്യകേന്ദ്രത്തില്‍…

    Leave a Reply

    Your email address will not be published. Required fields are marked *