ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ ‘നോട്ട് നിരോധനം’; കാശ് കൊടുത്താല്‍ മദ്യം കിട്ടില്ല, കാരണമറിയാം

Spread the love

തിരുവനന്തപുരം∙ അടുത്ത മാസം മുതല്‍ ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ കാശ് കൊടുത്താല്‍ മദ്യം കിട്ടില്ല. ഫെബ്രുവരി 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനത്തിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്ന് ബെവ്‌കോ എംഡി നിര്‍ദേശം നല്‍കി. മാർച്ച് 15 മുതൽ ഇത് നിർബന്ധമാക്കും.

 

അന്നേ ദിവസം മുതല്‍, നിലവില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം, സെമി-പ്രീമിയം കൗണ്ടറുകള്‍ ഒഴിവാക്കി സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടര്‍, പോപ്പുലര്‍ ബ്രാന്‍ഡ് കൗണ്ടര്‍ (ലോക്കല്‍ കൗണ്ടര്‍) എന്നിവ മാത്രം പ്രവര്‍ത്തിക്കേണ്ടതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം, പണമിടപാടുകള്‍ പൂര്‍ണമായി അവസാനിപ്പിക്കുന്നത് ഇടപാടുകാരും ജീവനക്കാരും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

  • Related Posts

    പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

    Spread the love

    Spread the loveതാമരശ്ശേരി: കോടതിയുത്തരവിന് പിന്നാലെ തമ്മിലടിച്ച് കാമുകികാമുകന്മാരുടെ കുടുംബാംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിക്ക് ആൺസുഹൃത്തിനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ നടുറോഡിൽ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. താമരശ്ശേരി കോടതിക്ക് മുന്നിലാണ് നടുറോഡിൽ കൂട്ടത്തല്ല് നടന്നത്. മുക്കം സ്വദേശി നാസറിന്റെ…

    കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

    Spread the love

    Spread the loveകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് പിടിയിലായത്. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 29നാണ് പ്രതി വിനീഷ് മാനസികാരോഗ്യകേന്ദ്രത്തില്‍…

    Leave a Reply

    Your email address will not be published. Required fields are marked *