പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ; ഓസ്ട്രേലിയയെ മാതൃകയാക്കി നിരോധനം

Spread the love

പനാജി∙ പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ. ഓസ്ട്രേലിയയെ മാതൃകയാക്കി നിരോധനം നടത്താനാണു ശ്രമം. കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം എങ്ങനെ നിയന്ത്രിക്കാമെന്നു പഠിക്കാനായി ഓസ്ട്രേലിയയുടെ നിയമങ്ങൾ പരിശോധിക്കുകയാണെന്ന് ഗോവയുടെ ഐറ്റി മന്ത്രി റോഹൻ ഖൗണ്ടേ പറഞ്ഞു. സാധ്യമെങ്കിൽ ഗോവയിലും സമാനമായ രീതിയിൽ നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി വിശദീകരിച്ചു.

 

സമാനമായ രീതിയിൽ ആന്ധ്രാപ്രദേശും കുട്ടികൾ സമൂഹമാധ്യമം ഉപയോഗിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളുടെ കാര്യത്തിൽ രാജ്യവ്യാപകമായി നയം മാറ്റത്തിന്റെ സൂചനകള്‍ ഇതുവരെയില്ല. കഴിഞ്ഞവർഷമാണ് 16 വയസിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമം ഉപയോഗിക്കുന്നത് ഓസ്ട്രേലിയയിൽ നിരോധിച്ചത്. നിയമം നടപ്പിൽ വന്ന ആദ്യമാസത്തിൽ 4.7 മില്യൻ കൗമാരക്കാരുടെ അക്കൗണ്ടുകൾ ഓസ്ട്രേലിയ ഡീആക്ടിവേറ്റ് ചെയ്തെന്നാണു കണക്കുകൾ. മലേഷ്യയും ഫ്രാൻസും ഇന്തൊനീഷ്യയും സമാനമായ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണു വിവരം.

  • Related Posts

    ഭിന്നശേഷിക്കാരനിൽനിന്ന് 95 ലക്ഷം തട്ടിയെടുത്തു; ചോദിച്ചപ്പോൾ വധഭീഷണി, IAS ഉദ്യോഗസ്ഥയ്‌ക്കെതിരേ കേസ്

    Spread the love

    Spread the loveഭുവനേശ്വർ: ഒഡീഷയിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ ഒരുകോടിയോളം രൂപയുടെ തട്ടിപ്പുകേസ്. സ്ഥലം നൽകാമെന്ന് പറഞ്ഞ് ഭിന്നശേഷിക്കാരാനായ ഒരാളിൽനിന്ന് 95 ലക്ഷം രൂപ വാങ്ങിക്കുകയും വാഗ്ദാനം പാലിക്കാതിരിക്കുകയും ചെയ്തുവെന്നാണ് പരാതി.   ഒഡീഷയിലെ ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ആരാധനാ ദാസിനെതിരേയാണ്…

    യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ദാരുണാന്ത്യം വിവാഹം 24ന് നടക്കാനിരിക്കെ

    Spread the love

    Spread the loveബെംഗളൂരു ∙ കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫൈറോസ് ഖാൻ പഠാൻ (32) എന്നയാളെ ഒരു സംഘം അക്രമികൾ വെട്ടിക്കൊലപ്പെടുത്തി. ധാർവാഡിലെ ഹാഷ്മിനഗറിലുള്ള വീടിനു പുറത്ത് ഫോണിൽ സംസാരിച്ച് ഇരിക്കുകയായിരുന്നു ഫൈറോസിനെ ആക്രമിക്കുകയായിരുന്നു. വീടിനുള്ളിലേക്ക് ഓടിക്കയറിയ ഫൈറോസിനെ…

    Leave a Reply

    Your email address will not be published. Required fields are marked *