എല്ലാ ശനിയും അവധി വേണം, ജീവനക്കാർ പണിമുടക്കിലേക്ക്; ബാങ്കുകളുടെ പ്രവർത്തനം ചൊവ്വാഴ്ച തടസ്സപ്പെടും

Spread the love

 

 

 

ന്യൂഡൽഹി∙ നാളെ (ചൊവ്വാഴ്ച) നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും. ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) ആണ് പണിമുടക്കുന്നത്. ജീവനക്കാരുടെ ഒൻപതു സംഘടനകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. ജനുവരി 23ന് ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

 

 

രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടനകൾ അറിയിച്ചിരുന്നു. 24ന് ശനിയും 25ന് ഞായറും അവധിയായിരുന്നു. 26ന് റിപ്പബ്ലിക് ദിന അവധി. നാളെ പണിമുടക്കും ചേർത്ത് 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും.

 

ഏറെനാളായിട്ടും ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാലാണ് പണിമുടക്കിലേക്ക് പോകേണ്ടിവന്നതെന്ന് യൂണിയൻ നേതൃത്വം പറയുന്നു. പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക്കുകൾ പാസാക്കൽ, ഭരണപരമായ നടപടികൾ തുടങ്ങിയവ തടസ്സപ്പെടും. സ്വകാര്യ ബാങ്കുകളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ല.

  • Related Posts

    2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാതൊരു കാരണവശാലും കഫ് സിറപ്പ് നൽകാൻ പാടില്ല; നിർണായക തീരുമാനമെടുക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം

    Spread the love

    Spread the love  ഡൽഹി: നിർണായക തീരുമാനത്തിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനും നൽകി വരുന്ന കഫ് സിറപ്പ് നിരോധിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ്…

    ഗൂഗിൾ പേയിലെ ‘പോക്കറ്റ് മണി’ തട്ടിപ്പോ? 10,000 രൂപ നഷ്ടമായെന്ന് സന്ദേശം, ‘യുപിഐ സർക്കിൾ’ എങ്ങനെ സുരക്ഷിതമാക്കും

    Spread the love

    Spread the loveന്യൂഡൽഹി∙ഗൂഗിൾ പേയിലെ പുതിയ ‘പോക്കറ്റ് മണി’ ഫീച്ചർ (യുപിഐ സർക്കിൾ) തട്ടിപ്പാണെന്നു പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശം അടിസ്‌ഥാനരഹിതം. ‘പോക്കറ്റ് മണി’ ഐക്കണിൽ ടാപ് ചെയ്തതതുവഴി 10,000 രൂപയോളം നഷ്ടമായെന്നും അതിനാൽ ഗൂഗിൾ പേ ഡിലീറ്റ് ചെയ്യണമെന്നുമാണു…

    Leave a Reply

    Your email address will not be published. Required fields are marked *