സുൽത്താൻ ബത്തേരിയിൽ ഇത്തവണയും ഐ.സി ബാലകൃഷ്ണ‌ൻ യുഡിഎഫ് സ്ഥാനാർഥിയായേക്കും

Spread the love

വയനാട്: വയനാട് സുൽത്താൻബത്തേരി 2 നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും യുഡിഎഫിന്റെ സ്ഥാനാർഥിയായി ഐ.സി ബാലകൃഷ്ണ‌ൻ തന്നെ മത്സരിച്ചേക്കും.

 

കഴിഞ്ഞ മൂന്നുതവണയും മികച്ച ഭൂരിപക്ഷത്തിലാണ് ഐ.സി ബാലകൃഷ്ണൻ ബത്തേരിയിൽ നിന്നും വിജയിച്ചത്.സുൽത്താൻ ബത്തേരി നഗരസഭ ഉൾപ്പെടെ ഇത്തവണ തിരിച്ചുപിടിക്കാൻ ആയതിൻ്റെ ആത്മവിശ്വാസം യുഡിഎഫിനുണ്ട്.

 

കഴിഞ്ഞ മൂന്നുതവണയും മികച്ച ഭൂരിപക്ഷത്തിലാണ് ഐ.സി ബാലകൃഷ്ണൻ ബത്തേരിയിൽ നിന്നും വിജയിച്ചത്. സുൽത്താൻ ബത്തേരി നഗരസഭ ഉൾപ്പെടെ ഇത്തവണ തിരിച്ചുപിടിക്കാൻ ആയതിൻ്റെ ആത്മവിശ്വാസം യുഡിഎഫിനുണ്ട്.

 

15 വർഷമായി സുൽത്താൻബത്തേരി നിയമസഭാ മണ്ഡലത്തിന്റെ ജനപ്രതിനിധിയാണ് ഐ.സി ബാലകൃഷ്ണൻ. ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിക്കാനും ഐ.സിക്കായി. അവസാനം നടന്ന 2021ൽ 11,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഐ.സി ബാലകൃഷ്ണ‌ൻറെ വിജയം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ കണക്കുകൾ കൂടി പരിശോധിച്ചാൽ ഇത്തവണ ഭൂരിപക്ഷം വർധിക്കുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടൽ.

 

ഐ.സി ബാലകൃഷ്ണനെ തന്നെ മത്സരിപ്പിക്കാനാണ് പാർട്ടി ആലോചന. മാനന്തവാടി മണ്ഡലത്തിലേക്ക് ഇദ്ദേഹത്തെ മാറ്റി മാനന്തവാടി തിരികെ പിടിക്കാം എന്ന് ആലോചനയും ഉയർന്നുവന്നിരുന്നു. എന്നാൽ സുൽത്താൻബത്തേരി മണ്ഡലം ഇല്ലാതെ മത്സരം രംഗത്തേക്ക് ഇല്ലെന്ന് നിലപാടിലാണ് ഐ.സി ബാലകൃഷ്ണൻ ഉള്ളത്. മറ്റൊരു സ്ഥാനാർഥിയെ യുഡിഎഫ് ബത്തേരിയിൽ കൊണ്ടുവന്നാൽ വിജയ സാധ്യതയെ കുറിച്ചുള്ള ആശങ്കയും യുഡിഎഫിനുണ്ട്.

  • Related Posts

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി വയനാട്ടിലെ കന്നിവോട്ടര്‍

    Spread the love

    Spread the loveകല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *