കൃഷ്ണഗിരിയിൽ വൻ കഞ്ചാവ് വേട്ട

Spread the love

 

 

 

നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. മേപ്പേരിക്കുന്ന് ഭാഗത്ത് സ്വകാര്യവ്യക്തിയുടെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് 4.014 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

 

മലപ്പുറം ചേളാരി സ്വദേശി ചോലക്കൽ വീട്ടിൽ മുഹമ്മദ് ലഹനാസ്(25),മീനങ്ങാടി കൽമറ്റം വീട്ടിൽ മുഹമ്മദ് റാഷിദ്(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവർക്കൊപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി ഓടി രക്ഷപെട്ടു. വയനാട് എക്സൈസ് എൻഫോസ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ സുനിൽ എം കെ യുടെ നേതൃത്വത്തിൽ എക്സൈസ് എൻഫോസ്മെന്റ് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ വിജിത്ത് കെ ജി, പ്രിവെൻ്റീവ് ഓഫീസർ ഗ്രേഡ് രഘു എം എ, സിവിൽ എക്സൈസ് ഓഫീസർമാരായ സനൂപ് എം സി, അർജുൻ കെ എ (എക്സൈസ് സൈബർ സെൽ വയനാട്), വിഷ്‌ണു എം ഡി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സുദിവ്യഭായി ടി പി, ഫസീല ടി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കുറച്ചു ദിവസങ്ങളായി ഈ വീട് എക്സൈസ് അധികൃതരുടെ രഹസ്യനിരീക്ഷണത്തിലായിരുന്നു, സംഭവസ്ഥലത്തുനിന്നും ഓടിപോയ തമിഴ്‌നാട് സ്വദേശിയെക്കുറിച്ചു ശക്തമായ അന്വേഷണം നടന്നുവരികയാണ്, കൂടാതെ ടി കേസിൽ മറ്റു പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടന്നു വരികയാണ്.

  • Related Posts

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി വയനാട്ടിലെ കന്നിവോട്ടര്‍

    Spread the love

    Spread the loveകല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *