മദ്യവിൽപനക്കാരൻ അറസ്റ്റിൽ

Spread the love

മാനന്തവാടി: മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ബൈജുവും പാർട്ടിയും മാനന്തവാടി റെയിഞ്ച് പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ വാളാട് ടൗൺ പരിസരങ്ങളിൽ സ്ഥിരം മദ്യവിൽപന നടത്തിവന്ന വാളാട് ഇലവുങ്കൽ ഇ.എസ്.ഏലിയാസിനെ (51) വീട്ടിൽവച്ച് മദ്യവിൽപന നടത്തുന്നതിനിടെ 6.7 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം സഹിതം അറസ്റ്റ് ചെയ്തു. മാനന്തവാടി കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.

പ്രിവന്റീവ് ഓഫിസർ രഞ്ജിത്ത്.സി.കെ, സിവിൽ എക്സൈസ് ഓഫിസർമാരായ വിജേഷ്കുമാർ.പി., അമൽ ജിഷ്ണു.എസ്, സജിലാഷ്.കെ, മഹേഷ്.കെ.എം , ഷാഫി.ഒ, വനിതാ സിവിൽ ഓഫിസർ അഞ്ജുലക്ഷ്മി.എ , ഡ്രൈവർ സജീവ്.കെ.കെ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

വ്യാജമദ്യം മയക്കുമരുന്ന് എന്നിവയുടെ കടത്ത്, വിൽപന, ഉപയോഗം സംബന്ധിച്ച വിവരങ്ങൾ 04935 240012, 9400069667, 9400069670 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.

 

  • Related Posts

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി വയനാട്ടിലെ കന്നിവോട്ടര്‍

    Spread the love

    Spread the loveകല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *