മെഡിക്കല്‍ കോളജിലെ ചികിത്സാപിഴവ്: മന്ത്രി ഒ ആര്‍ കേളുവിന് സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലന്ന് വയനാട് ഡി സി.സി. പ്രസിഡണ്ട്

Spread the love

 

 

കൽപ്പറ്റ: മാനന്തവാടിയിലെ മെഡിക്കല്‍ കോളജിലുണ്ടായ ചികിത്സാപിഴവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ എം എല്‍ എ എന്ന നിലയില്‍ ഒ ആര്‍ കേളുവിന് തല്‍സ്ഥാനത്ത് തുടരാന്‍ ധാര്‍മ്മികമായി യാതൊരു അവകാശവുമില്ലന്ന് വയനാട് ഡി. സി. സി.പ്രസിഡണ്ട് അഡ്വ.ടി.ജെ. ഐസക് പറഞ്ഞു. കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമര്യാദയുണ്ടെങ്കില്‍ അദ്ദേഹം ഈ സ്ഥാനത്ത് നിന്നും മാറി നില്‍ക്കുകയാണ് വേണ്ടത്. എം ഐ ഷാനവാസ് എം പിയായിരുന്ന കാലത്ത് ഒരു കോടി രൂപ ജില്ലാ ആശുപത്രിക്ക് അനുവദിച്ചാണ് സി ടി സ്‌കാനിംഗ് ആരംഭിച്ചത്. എട്ടുമാസമായി അത് പ്രവര്‍ത്തിക്കുന്നില്ല. സ്‌കാനിംഗിന് വേണ്ടി 2025-26 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഒന്നരകോടി രൂപ, തലപ്പുഴ-കട്ടേരിക്കുന്ന് പാലനിര്‍മ്മാണത്തിന് വകയിരുത്തണമെന്ന് മന്ത്രി കത്ത് നല്‍കുകയും, അതനുസരിച്ച് ആ തുക വകമാറ്റി ചിലവഴിക്കുകയും ചെയ്തു. വയനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം ആരോഗ്യമേഖലയിലേതാണെന്നിരിക്കെ ഒന്നരകോടി രൂപ അനുവദിച്ചിട്ടും സ്‌കാനിംഗ് മെഷീന്‍ വാങ്ങാതെ ആ തുക വകമാറ്റി ചിലവഴിച്ചത് കൊണ്ടാണ് അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് പറയുന്നതെന്നും ഐസക് പറഞ്ഞു.

  • Related Posts

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി വയനാട്ടിലെ കന്നിവോട്ടര്‍

    Spread the love

    Spread the loveകല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *