ആക്രമിക്കാനെത്തിയ പുലിയും കർഷകനും കിണറ്റിൽ വീണു മരിച്ചു; രക്ഷയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ

Spread the love

നാസിക് ∙ മഹാരാഷ്ട്രയിലെ സിന്നാർ താലൂക്കിൽ പാടവരമ്പത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കർഷകനെ പുലി ആക്രമിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കർഷകനും ആക്രമിക്കാനെത്തിയ പുലിയും കിണറ്റിൽ വീണു. ഗോരഖ് ജാദവ് എന്ന കർഷകനെയാണ് ഗോതമ്പു പാടത്തുവച്ച് പുലി ആക്രമിച്ചത്. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് കർഷകനെ പുലി ആക്രമിച്ചത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ജാദവ് സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു, പുലിയും അതേ കിണറ്റിലേക്ക് വീണു. എന്നാൽ ഗുരുതരമായി പരുക്കേറ്റ ജാദവ് മരണത്തിനു കീഴടങ്ങി.

 

സംഭവമറിഞ്ഞു വനപാലകർ എത്തിയെങ്കിലും നാട്ടുകാർ അക്രമാസക്തരായതോടെ ഉദ്യോഗസ്ഥർക്കു കിണറിനു സമീപത്തേക്ക് പോകാനായില്ല. കിണറിൽനിന്നും പുലിയെ രക്ഷിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ജനക്കൂട്ടം എത്തിയതോടെ മൂന്ന് മണിക്കൂറോളം സ്ഥലത്തു സംഘർഷാവസ്ഥ നിലനിന്നു. ഈ സമയം കിണറിൽ വീണപ്പോഴുണ്ടായ പരുക്കു മൂലം പുലി ചത്തു. തുടർന്നു ജാദവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കും പുലിയുടെ ജഡം വനം വകുപ്പും കൊണ്ടുപോയി.

  • Related Posts

    ഭിന്നശേഷിക്കാരനിൽനിന്ന് 95 ലക്ഷം തട്ടിയെടുത്തു; ചോദിച്ചപ്പോൾ വധഭീഷണി, IAS ഉദ്യോഗസ്ഥയ്‌ക്കെതിരേ കേസ്

    Spread the love

    Spread the loveഭുവനേശ്വർ: ഒഡീഷയിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ ഒരുകോടിയോളം രൂപയുടെ തട്ടിപ്പുകേസ്. സ്ഥലം നൽകാമെന്ന് പറഞ്ഞ് ഭിന്നശേഷിക്കാരാനായ ഒരാളിൽനിന്ന് 95 ലക്ഷം രൂപ വാങ്ങിക്കുകയും വാഗ്ദാനം പാലിക്കാതിരിക്കുകയും ചെയ്തുവെന്നാണ് പരാതി.   ഒഡീഷയിലെ ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ആരാധനാ ദാസിനെതിരേയാണ്…

    യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ദാരുണാന്ത്യം വിവാഹം 24ന് നടക്കാനിരിക്കെ

    Spread the love

    Spread the loveബെംഗളൂരു ∙ കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫൈറോസ് ഖാൻ പഠാൻ (32) എന്നയാളെ ഒരു സംഘം അക്രമികൾ വെട്ടിക്കൊലപ്പെടുത്തി. ധാർവാഡിലെ ഹാഷ്മിനഗറിലുള്ള വീടിനു പുറത്ത് ഫോണിൽ സംസാരിച്ച് ഇരിക്കുകയായിരുന്നു ഫൈറോസിനെ ആക്രമിക്കുകയായിരുന്നു. വീടിനുള്ളിലേക്ക് ഓടിക്കയറിയ ഫൈറോസിനെ…

    Leave a Reply

    Your email address will not be published. Required fields are marked *