മദ്യലഹരിയിൽ തർക്കം; അവസാനിച്ചത് കൊലപാതക ശ്രമത്തിൽ; സുഹൃത്ത് കസ്റ്റഡിയിൽ

Spread the love

മാനന്തവാടി : മദ്യലഹരിയിൽ പണമിടപാടിൽ ഉണ്ടായ വാക്കു തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു.കോഴിക്കോട് വളയം സ്വദേശി രജിത്ത് എന്ന രജീഷ് (കുട്ടായി 38) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെ സംഭവം.

തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങ ളിൽ മാരക മുറിവേറ്റ ഇയാൾ മാനന്തവാടി മെഡിക്കൽ കോളേജിലെ പ്രാഥമിക ചികിത്സക്ക് ശേഷംകോഴിക്കോട് മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് പിലാക്കാവ് അടിവാരം സ്വദേശി ബിജു (40) നെ മാനന്തവാടി എസ് ഐ എം.സി പവനനും സംഘവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

റെൻ്റൽ സർവ്വീസുകാരനായ രജീഷ് സുഹൃത്തായ ബിജുവിന്റ വീട്ടിൽ  മദ്യപിക്കുന്നതിനിടെ സാമ്പത്തികപരമായ  കാര്യങ്ങളുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുകയും ബിജു രജീഷിനെ മാരകമായി വെട്ടി  പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവ ശേഷം ബിജുതന്നെയാണ് പോലീസിൽ വിവരം അറിയിച്ചത്.തുടർന്ന് പോലീസ് സ്ഥലത്തെത്തി രക്തം വാർന്ന്അവശനിലയിലായിരുന്ന രജീഷിനെ മാനന്തവാടി മെഡിക്കൽകോളേജിലെത്തിക്കുകയായിരുന്നു. മാനന്തവാടി പോലീസ് ബിജുവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.

  • Related Posts

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി വയനാട്ടിലെ കന്നിവോട്ടര്‍

    Spread the love

    Spread the loveകല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *