3 കോടിയുടെ ഇൻഷുറൻസ് തുക തട്ടാൻ ക്രൂരത; അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നു, മക്കൾ പിടിയിൽ

Spread the love

ചെന്നൈ ∙ തിരുത്തണിയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപ്പാമ്പിനെക്കൊകൊണ്ടു കടിപ്പിച്ചു കൊന്ന കേസിൽ 2 മക്കൾ ഉൾപ്പെടെ 5 പേർ പിടിയില്‍. സർക്കാർ സ്കൂൾ ലാബ് അസിസ്റ്റന്റായിരുന്ന ഇ.പി.ഗണേശന്റെ (56) മരണമാണ് 2 മാസത്തിനു ശേഷം ആസൂത്രിത കൊലപാതകമാണെന്നു കണ്ടെത്തിയത്. സംഭവത്തിൽ മക്കളായ ജി.മോഹൻ രാജ്, ഹരിഹരൻ എന്നിവരെയും വാടകഗുണ്ടാ സംഘങ്ങളെയുമാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 22നാണു ഗണേശൻ പാമ്പുകടിയേറ്റു മരിച്ചത്. പിതാവിന്റെ മരണത്തിനു പിന്നാലെ മക്കൾ ഇൻഷുറൻസ് തുക കിട്ടാൻ അസാധാരണ വേഗത്തിൽ നടപടികൾ ആരംഭിച്ചു.

 

3 കോടിയോളം രൂപയുടെ ഇൻഷുറൻസാണ് ഗണേശന്റെ പേരിലുണ്ടായിരുന്നത്. ചെറിയ കുടുംബമായിട്ടും 13 ഇൻഷുറൻസുകൾ കുടുംബാംഗങ്ങൾക്കുണ്ടായിരുന്നു. ഗണേശനു മാത്രം 3 ഇൻഷുറൻസാണുണ്ടായിരുന്നത്. കുടുംബാംഗങ്ങൾ ഉന്നയിച്ച അവകാശവാദങ്ങളിൽ സംശയം തോന്നിയ ഇൻഷുറൻസ് കമ്പനി പൊലീസിനു നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി ആദ്യം മൂർഖനെ എത്തിച്ച് ഗണേശന്റെ കാലിൽ കടിപ്പിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. എന്നാൽ, ഒക്ടോബർ 22നു പുലർച്ചെ വിഷപ്പാമ്പിനെയെത്തിച്ച് ഗണേശന്റെ കഴുത്തിൽ കടിപ്പിക്കുകയായിരുന്നു. ബഹളത്തിനിടെ മക്കൾ ഇരുവരും ചേർന്നു പാമ്പിനെ തല്ലിക്കൊന്നു. ഗണേശനെ ആശുപത്രിയിലെത്തിക്കുന്നതു മനഃപൂർവം വൈകിച്ചതായും കണ്ടെത്തി. തുടർന്നാണു പാമ്പിനെ കൈമാറിയവരെ അറസ്റ്റ് ചെയ്തത്.

  • Related Posts

    പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

    Spread the love

    Spread the loveതാമരശ്ശേരി: കോടതിയുത്തരവിന് പിന്നാലെ തമ്മിലടിച്ച് കാമുകികാമുകന്മാരുടെ കുടുംബാംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിക്ക് ആൺസുഹൃത്തിനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ നടുറോഡിൽ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. താമരശ്ശേരി കോടതിക്ക് മുന്നിലാണ് നടുറോഡിൽ കൂട്ടത്തല്ല് നടന്നത്. മുക്കം സ്വദേശി നാസറിന്റെ…

    കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

    Spread the love

    Spread the loveകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് പിടിയിലായത്. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 29നാണ് പ്രതി വിനീഷ് മാനസികാരോഗ്യകേന്ദ്രത്തില്‍…

    Leave a Reply

    Your email address will not be published. Required fields are marked *