വയോധികയ്ക്കും കുട്ടികൾക്കും നേരെയുള്ള മർദ്ദനം; കർശന നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം

Spread the love

 

 

കൽപ്പറ്റ: വയോധികയെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയും നിരന്തരം മർദ്ദിക്കുന്നയാൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

 

വെള്ളാരംകുന്ന് സ്വദേശിനി മാധവിയെയും കൊച്ചുമക്കളെയും മർദ്ദിക്കുന്ന പ്രദേശവാസിയായ സുരേഷിനെതിരെയാണ് നടപടിക്ക് ഉത്തരവിട്ടത്. സ്ഥലത്തർക്കത്തിന്റെ പേരിൽ മാധവിയുടെ വീട്ടിലെത്തി സുരേഷ് ബഹളമുണ്ടാക്കുന്നത് പതിവാണെന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

 

ഇതിനെതിരെ കൽപ്പറ്റ പോലീസ് നേരത്തെ കേസെടുത്തിട്ടുണ്ടെങ്കിലും, കുട്ടികളെ മർദ്ദിച്ചതിന് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്തിട്ടില്ലെന്ന് റിപ്പോർട്ടിലുണ്ട്. സുരേഷുമായുള്ള തർക്കത്തെ തുടർന്ന് 2022-ൽ മാധവിയുടെ മകൻ രവിചന്ദ്രൻ ആത്മഹത്യ ചെയ്തിരുന്നു. രവിചന്ദ്രന്റെ ഭാര്യ നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഇടപെടൽ.

  • Related Posts

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി വയനാട്ടിലെ കന്നിവോട്ടര്‍

    Spread the love

    Spread the loveകല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *