വയനാടിൻ്റെ അഭിമാനം;താരലേലത്തിൽ 75 ലക്ഷം രൂപയ്ക്ക് സജനയെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

Spread the love

മുംബൈ: വനിതാ പ്രീമിയർ ലീഗ് (WPL) 2026 സീസണിൽ വയനാട് സ്വദേശി സജന സജീവൻ മുംബൈ ഇന്ത്യൻസിനായി ജേഴ്സിയണിയും. താരലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് ഈ ഓഫ് സ്പിന്നറെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.

 

നിർണ്ണായക സമയങ്ങളിൽ ലോവർ ഓർഡറിൽ റൺസ് കണ്ടെത്താനും, ബൗളിംഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും കെൽപ്പുള്ള താരമാണ് സജന. 2024 സീസണിൽ വെറും 10 ലക്ഷം രൂപയ്ക്കാണ് സജന മുംബൈയിലെത്തിയത്. അന്ന് അരങ്ങേറ്റ മത്സരത്തിൽ തന്നെ അവസാന പന്തിൽ സിക്സർ അടിച്ച് മുംബൈയെ വിജയത്തിലെത്തിച്ച പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

 

കഴിഞ്ഞ സീസണുകളിലെ മികച്ച പ്രകടനവും അനുഭവപരിചയവുമാണ് ഇത്തവണ 75 ലക്ഷം രൂപ എന്ന ഉയർന്ന തുകയ്ക്ക് താരത്തെ നിലനിർത്താൻ മുംബൈ ഇന്ത്യൻസിനെ പ്രേരിപ്പിച്ചത്.

  • Related Posts

    രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

    Spread the love

    Spread the loveകണ്ണൂര്‍: കണ്ണൂരില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2.65 കോടി രൂപ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശേരി പുളിയനമ്പ്രത്തെ ഒപി സാബിത്ത് (26), പെരിങ്ങത്തൂര്‍ മത്തിപ്പറമ്പയിലെ കെ. അജ്മല്‍ (25) എന്നിവരെയാണ്…

    മാനത്തെ ‘വിഷുക്കണി’ ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്ക്; കാഴ്ച വിസ്മയവുമായി ഗ്രഹസംഗമം

    Spread the love

    Spread the loveപത്തനംതിട്ട ∙ വിഷുപ്പുലരിയിൽ കിഴക്കൻ മാനത്ത് ചക്രവാളത്തിനോട് വളരെയടുത്തായി മനോഹരമായൊരു ‘ആകാശവിഷുക്കണി’ കാണാം. മഴക്കാറില്ലാത്ത ആകാശമാണെങ്കിൽ ഇനിയുള്ള ഒരാഴ്ചക്കാലം ഈ ഗ്രഹസംഗമം വാനകുതുകികൾക്ക് ഒരാവേശമായിരിക്കുമെന്ന് അമച്വർ വാന നിരീക്ഷകൻ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. നേർത്ത ചന്ദ്രക്കലയുടെ തൊട്ടു താഴെ…

    Leave a Reply

    Your email address will not be published. Required fields are marked *