പ്രായത്തട്ടിപ്പ് നടത്തിയ സ്കൂളുകളെ കായികമേളയിൽ നിന്ന് വിലക്കിയേക്കും

Spread the love

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ സ്കൂളുകളെ കായികമേളയിൽ നിന്ന് വിലക്കിയേക്കും. കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ രണ്ട് വിദ്യാർഥികളെ കൂടി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. തിരുനാവായ നാവാമുകുന്ദ സ്കൂളിലെ വിദ്യാർഥികളാണ് വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് കായികമേളയിൽ പങ്കെടുത്തത്.

 

കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ രണ്ടു അത്‍ലറ്റുകളെ ദേശീയ സ്കൂൾ മീറ്റിനുള്ള ക്യാമ്പിൽ നിന്നും ഒഴിവാക്കിയിരുന്നു. സീനിയർ ആൺകുട്ടികളുടെ റിലേ ടീം അംഗം പ്രേം ഓജ (തിരുനാവായ നാവാമുകുന്ദ സ്കൂൾ), സബ് ജൂനിയർ ആൺ 100 മീറ്റർ താരം സഞ്ജയ്‌ (പുല്ലൂരാംപാറ സെന്‍റ് ജോസഫ് സ്കൂൾ) എന്നിവരെയാണ് ഒഴിവാക്കിയത്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരുവരും മെഡൽ നേടിയിരുന്നു. ഇവരുടെ ആധാർ കാർഡ് വ്യാജം എന്ന് കണ്ടെത്തിയാണ് നടപടി സ്വീകരിച്ചത്. കായിക മേഖലയിൽ മികവു തെളിയിച്ച മറുനാടൻ താരങ്ങളുടെ ജനന തിയതിയിൽ തട്ടിപ്പു നടത്തിയാണ് സംസ്ഥാന സ്കൂൾ മീറ്റിൽ മത്സരിപ്പിച്ചത്.

  • Related Posts

    രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

    Spread the love

    Spread the loveകണ്ണൂര്‍: കണ്ണൂരില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2.65 കോടി രൂപ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശേരി പുളിയനമ്പ്രത്തെ ഒപി സാബിത്ത് (26), പെരിങ്ങത്തൂര്‍ മത്തിപ്പറമ്പയിലെ കെ. അജ്മല്‍ (25) എന്നിവരെയാണ്…

    മാനത്തെ ‘വിഷുക്കണി’ ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്ക്; കാഴ്ച വിസ്മയവുമായി ഗ്രഹസംഗമം

    Spread the love

    Spread the loveപത്തനംതിട്ട ∙ വിഷുപ്പുലരിയിൽ കിഴക്കൻ മാനത്ത് ചക്രവാളത്തിനോട് വളരെയടുത്തായി മനോഹരമായൊരു ‘ആകാശവിഷുക്കണി’ കാണാം. മഴക്കാറില്ലാത്ത ആകാശമാണെങ്കിൽ ഇനിയുള്ള ഒരാഴ്ചക്കാലം ഈ ഗ്രഹസംഗമം വാനകുതുകികൾക്ക് ഒരാവേശമായിരിക്കുമെന്ന് അമച്വർ വാന നിരീക്ഷകൻ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. നേർത്ത ചന്ദ്രക്കലയുടെ തൊട്ടു താഴെ…

    Leave a Reply

    Your email address will not be published. Required fields are marked *