റോഡിൽ പാമ്പിനെ കണ്ട് ഓട്ടോ വെട്ടിച്ചു, 50 അടി താഴെയുള്ള തോട്ടിലേക്ക് മറിഞ്ഞ് അപകടം; മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

Spread the love

കോന്നി ∙ കരിമാൻതോട് തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നാം ക്ലാസുകാരി മരിച്ചു. കരിമാൻതോട് ശ്രീനാരായണ സ്കൂൾ വിദ്യാർഥിനി ആദിലക്ഷ്മിയാണ് (എട്ട്) മരിച്ചത്. റോഡിൽ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോൾ ഓട്ടോ തോട്ടിലേക്കു മറിയുകയായിരുന്നു. ആറു വിദ്യാർഥികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഒരു വിദ്യാർഥി ഒഴികെ എല്ലാവർക്കും പരുക്കേറ്റു. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആദിലക്ഷ്മി മരിച്ചിരുന്നു.

 

അതേസമയം തൈപ്പറമ്പിൽ മൻമദന്റെ മകൻ യദുകൃഷ്ണയെ സംഭവ സ്ഥലത്തുനിന്ന് കാണാതായതിനെ തുടർന്ന് ഫയർഫോഴ്സ് തിരച്ചിൽ ആരംഭിച്ചു. ഗുരുതരമായി പരുക്കേറ്റ തൂമ്പാക്കുളം മാടപ്പള്ളിൽ മനോജിന്റെ മകൾ ജുവൽ സാറാ തോമസിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാഞ്ഞപ്ളാക്കൽ അനിലിന്റെ മകൾ ശബരിനാഥ്, കൊല്ലംപറമ്പിൽ ഷാജിയുടെ മകൾ അൽഫോൺസ എന്നിവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാമ്പിനെ കണ്ട് വെട്ടിച്ച ഓട്ടോറിക്ഷ 50 അടിയോളം താഴ്ചയിലുള്ള തോട്ടിലേക്കാണ് വീണത്. ഡ്രൈവറുടെ പരുക്ക് ഗുരുതരമല്ല.

  • Related Posts

    രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

    Spread the love

    Spread the loveകണ്ണൂര്‍: കണ്ണൂരില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2.65 കോടി രൂപ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശേരി പുളിയനമ്പ്രത്തെ ഒപി സാബിത്ത് (26), പെരിങ്ങത്തൂര്‍ മത്തിപ്പറമ്പയിലെ കെ. അജ്മല്‍ (25) എന്നിവരെയാണ്…

    മാനത്തെ ‘വിഷുക്കണി’ ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്ക്; കാഴ്ച വിസ്മയവുമായി ഗ്രഹസംഗമം

    Spread the love

    Spread the loveപത്തനംതിട്ട ∙ വിഷുപ്പുലരിയിൽ കിഴക്കൻ മാനത്ത് ചക്രവാളത്തിനോട് വളരെയടുത്തായി മനോഹരമായൊരു ‘ആകാശവിഷുക്കണി’ കാണാം. മഴക്കാറില്ലാത്ത ആകാശമാണെങ്കിൽ ഇനിയുള്ള ഒരാഴ്ചക്കാലം ഈ ഗ്രഹസംഗമം വാനകുതുകികൾക്ക് ഒരാവേശമായിരിക്കുമെന്ന് അമച്വർ വാന നിരീക്ഷകൻ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. നേർത്ത ചന്ദ്രക്കലയുടെ തൊട്ടു താഴെ…

    Leave a Reply

    Your email address will not be published. Required fields are marked *