രേഖകളില്ലാതെ കടത്തുകയായിരുന്ന 17 ലക്ഷത്തി അമ്പതിനായിരം രൂപ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു

Spread the love

ബത്തേരി: കര്‍ണാടകയില്‍നിന്നു പച്ചക്കറികളുമായി വരികയായിരുന്ന മിനി ലോറിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന 17 ലക്ഷത്തി അമ്പതിനായിരം രൂപ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ എ ജെ ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കഴാഴ്ച രാത്രി മുത്തങ്ങ ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് താമരശ്ശേരി സ്വദേശികളായ അബ്ദുള്‍ ഷുക്കൂര്‍(65), െ്രെഡവര്‍ മുനീര്‍ എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ വാഹനവും പണവും സഹിതം തുടര്‍ നടപടികള്‍ക്ക് പോലീസിനു കൈമാറി.ഇന്‍സ്‌പെക്ടര്‍ കെ.ജെ. സന്തോഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ സി.കെ. രഞ്ജിത്ത്, ചാള്‍സുകുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.സുധീഷ്, ഇ.ബി. ശിവന്‍ എന്നിവരടങ്ങുന്ന സംഘമാണ് പണം കണ്ടെത്തിയത്.

  • Related Posts

    കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

    Spread the love

    Spread the loveവിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ്…

    ഹണിട്രാപ്പിൽ കുടുക്കാൻ വിളിച്ചുവരുത്തി; ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവാവിനു ക്രൂരമർദനം

    Spread the love

    Spread the loveകൊച്ചി ∙ ഭിന്നശേഷിക്കാരന് ലോഡ്ജിൽ ക്രൂരമർദനം. ഹണിട്രാപ്പിൽ കുടുക്കാൻ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയ സംഘം, ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. യുവതി ഉള്‍പ്പെടെ അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി. ഒന്നാം പ്രതിയായ സഫ്ന…

    Leave a Reply

    Your email address will not be published. Required fields are marked *