തൃശൂര്‍: പ്രായമായവരും കുട്ടികളും ലക്ഷ്യം… മാലപൊട്ടിച്ചതിനുശേഷം പൊലീസിനെ വലയ്ക്കാനായി ഓട്ടോറിക്ഷയില്‍ നഗരപ്രദക്ഷിണം… മുന്‍കൂട്ടി തീരുമാനിച്ച മോഷണങ്ങള്‍ നടന്നു കഴിഞ്ഞു തമിഴ്നാട്ടിലേക്ക് മടക്കം.. തൃശ്ശൂരില്‍ പിടിയിലായ തമിഴ്‌നാട് സ്വദേശികളുടെ ആസൂത്രിത മോഷണങ്ങളുടെ കഥ വിവരിച്ച് കേരള പൊലീസ്.
ഈ കഴിഞ്ഞ നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. തൃശൂര്‍ ജില്ലാ ഹോസ്പിറ്റലിലേക്ക് ഡോക്ടറെ കാണുന്നതിനായി വന്ന 75 വയസ്സായ മണ്ണുത്തി സ്വദേശിയായ വൃദ്ധയുടെ അഞ്ചര പവനോളം തൂക്കം വരുന്ന മാല കവര്‍ന്ന സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കളെന്ന് സംശയിച്ചിരുന്ന ഇവര്‍ തൃശ്ശൂരില്‍ നിന്ന് അഞ്ചോളം ഓട്ടോറിക്ഷകള്‍ മാറി കയറി ആമ്പലൂര്‍ വരെ യാത്ര ചെയ്തു. പിന്നീട് അവിടെ നിന്ന് കാറില്‍ കയറി പോകുകയായിരുന്നു. അന്വേഷണത്തിന്റെ ഗതി മാറ്റാനായാണ് ഓട്ടോറിക്ഷകളില്‍ മാറി മാറി കയറിയതെന്ന് പൊലീസ് പറയുന്നു.
തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഈ കാറിനെ തിരക്കി പൊലീസ് നടത്തിയ അന്വേഷണമാണ് 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടാനായത്. നഗരത്തിലെ പലയിടങ്ങളിലേയും സിസിടിവി പരിശോധിച്ച്, കാറിന്റെ യാത്ര പിന്തുടര്‍ന്ന് പോയ പൊലീസ് എത്തിയത് ചോറ്റാനിക്കര ക്ഷേത്ര പരിസരത്തുള്ള ലോഡ്ജില്‍ ആയിരുന്നു. ചോറ്റാനിക്കര ക്ഷേത്രത്തില്‍ മോഷണം നടത്തുന്നതിനുള്ള ആസൂത്രണത്തിനിടയിലാണ് ഇവര്‍ പിടിയിലായതെന്നും കേരള പൊലീസ് പറയുന്നു.
തമിഴ്‌നാട് സ്വദേശികളായ ലക്ഷ്മി(38), രാധ(48),കാളിയപ്പന്‍(38), മുനിയസ്വാമി(57) എന്നിവരാണ് അന്വേഷണസംഘത്തിന്റെ വലയിലായത്. പ്രതികള്‍ സമാനമായ ഒട്ടനവധി കേസ്സുകളില്‍ മുന്‍പും ഉള്‍പ്പെട്ടിട്ടുള്ളവരാണ്. കേരളത്തില്‍ വന്ന് ദിവസങ്ങളോളം താമസിച്ച് മോഷണങ്ങള്‍ നടത്തി തിരിച്ചു പോകുകയാണ് ഇവരുടെ പതിവെന്നും പൊലീസ് പറയുന്നു.
കുറിപ്പ്:
പ്രായമായവരും കുട്ടികളും ലക്ഷ്യം..
മാലപൊട്ടിച്ചതിനുശേഷം പോലീസിനെ വലയ്ക്കാനായി ഓട്ടോറിക്ഷയില്‍ ഒരു നഗരപ്രദക്ഷിണം..
മുന്‍കൂട്ടി തീരുമാനിച്ച മോഷണങ്ങള്‍ നടന്നു കഴിഞ്ഞു തമിഴ്നാട്ടിലേക്ക് മടക്കം..
തൃശ്ശൂരില്‍ പിടിയിലായ തമിഴ്‌നാട് സ്വദേശികളുടെ ആസൂത്രിത മോഷണങ്ങളുടെ കഥ ഞെട്ടിക്കുന്നത്.
ഈ കഴിഞ്ഞ നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. തൃശൂര്‍ ജില്ലാ ഹോസ്പിറ്റലിലേക്ക് ഡോക്ടറെ കാണുന്നതിനായി വന്ന 75 വയസ്സായ മണ്ണുത്തി സ്വദേശിയായ വൃദ്ധയുടെ അഞ്ചര പവനോളം തൂക്കം വരുന്ന മാല തൃശ്ശൂരിലേക്കുള്ള ബസ് യാത്രയില്‍ നഷ്ടപ്പെടുകയായിരുന്നു. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചയുടനെതന്നെ പോലീസ് അന്വേഷണം ആരംഭിച്ചു.
സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കളെന്ന് പോലീസ് സംശയിച്ചിരുന്ന ആള്‍ക്കാര്‍ തൃശ്ശൂരില്‍ നിന്ന് അഞ്ചോളം ഓട്ടോറിക്ഷകള്‍ മാറി കയറി ആമ്പലൂര്‍ വരെ യാത്ര ചെയ്ത ഇവര്‍, പിന്നീട് അവിടെ നിന്ന് കാറില്‍ കയറി പോകുകയായിരുന്നു. പോലീസ് അന്വേഷണത്തിന്റെ ഗതി മാറ്റാനായാണ് ഓട്ടോറിക്ഷകളില്‍ മാറി മാറി കയറിയത്.
തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഈ കാറിനെ തിരക്കി പോലീസ് നടത്തിയ അന്വേഷണമാണ് 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടാനായത്. നഗരത്തിലെ പലയിടങ്ങളിലേയും സി.സി.ടി.വി പരിശോധിച്ച്, കാറിന്റെ യാത്ര പിന്തുടര്‍ന്ന് പോയ പോലീസ് എത്തിയത് ചോറ്റാനിക്കര ക്ഷേത്ര പരിസരത്തുള്ള ലോഡ്ജില്‍ ആയിരുന്നു. ചോറ്റാനിക്കര ക്ഷേത്രത്തില്‍ മോഷണം നടത്തുന്നതിനുള്ള ആസൂത്രണത്തിനിടയിലാണ് ഇവര്‍ പിടിയിലായത്. തമിഴ്‌നാട് സ്വദേശികളായ ലക്ഷ്മി(38), രാധ(48),കാളിയപ്പന്‍(38), മുനിയസ്വാമി(57) എന്നിവരാണ് അന്വേഷണസംഘത്തിന്റെ വലയിലായത്.
പ്രതികള്‍ സമാനമായ ഒട്ടനവധി കേസ്സുകളില്‍ മുന്‍പും ഉള്‍പ്പെട്ടിട്ടുള്ളവരാണ്, കേരളത്തില്‍ വന്ന് ദിവസങ്ങളോളം താമസിച്ച് മോഷണങ്ങള്‍ നടത്തി തിരിച്ചു പോകുകയാണ് ഇവരുടെ പതിവ്.
തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖിന്റെ നിര്‍ദ്ദേശപ്രകാരം എ.സി.പി സുരേഷ്.കെ.ജിയുടെ നേതൃത്വത്തില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജിജോ.എം.ജെ, സബ് ഇന്‍സ്പെക്ടര്‍ ബാലസുബ്രഹ്മണ്യന്‍, എ.എസ്.ഐ രാജു പി.വി, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജ്മല്‍ എം.എസ്, ഹരീഷ് വി.ബി, സൂരജ് കെ.ആര്‍, ദീപക് വി.ബി, ലിഷ വി, റെനീഷ് കെ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.






