കല്ലൂരിൽ വാഹനം തട്ടിയെടുത്ത സംഭവം: അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു

Spread the love

സുൽത്താൻ ബത്തേരി: കല്ലൂരിൽ വെച്ച് വ്യവസായിയെയും ഡ്രൈവറെയും ആക്രമിച്ച് ഇന്നോവ കാർ തട്ടിയെടുത്ത കേസിൽ അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കുഴൽപ്പണ ഇടപാടുമായി ബന്ധമുള്ള സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന.

 

ചൊവ്വാഴ്ച രാത്രിയാണ് കോഴിക്കോട് സ്വദേശിയായ വ്യവസായി പി.സി. സന്തോഷ് കുമാറിനെയും ഡ്രൈവർ ജിനീഷിനെയും എട്ടംഗ സംഘം ആക്രമിച്ച് വാഹനം കവർന്നത്. കേടുപാടുകൾ വരുത്തിയ നിലയിൽ വാഹനം പിറ്റേന്ന് പുലർച്ചെ 40 കിലോമീറ്റർ അകലെ മുള്ളൻകൊല്ലി തറപ്പത്തുകവലയിൽ നിന്ന് കണ്ടെത്തിയിരുന്നു.

 

സുൽത്താൻബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

  • Related Posts

    കാണ്മാനില്ല

    Spread the love

    Spread the love    ഈ ഫോട്ടോയിൽ കാണുന്ന സുൽത്താൻ ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(78) എന്ന വയോധികയെ 14.02.2025 തിയ്യതി വൈകീട്ടോടെ ഇവരുടെ വീട്ടിൽ നിന്നും കാണാതായി . ബത്തേരി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.…

    ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം താമസം പുനരാരംഭിച്ചു

    Spread the love

    Spread the love    സുല്‍ത്താന്‍ ബത്തേരി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം തിരികെ കയറി. മൂലങ്കാവ് ചാന്തിയം കവലയിലെ ഭിന്നശേഷിക്കാരനായ ചേനമൂല ജയനും കുടും ബവുമാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം…

    Leave a Reply

    Your email address will not be published. Required fields are marked *