കെഎസ്ആർടിസിയുടെ പുതിയ സ്ലീപ്പർ ബസ് ഉടൻ നിരത്തിലേക്ക്; ടെസ്റ്റ് ഡ്രൈവ് നടത്തി മന്ത്രി ഗണേഷ് കുമാർ

Spread the love

 

 

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ വോൾവോ 9600 എസ്എൽഎക്സ് സ്ലീപ്പർ ബസ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ടെസ്റ്റ് ഡ്രൈവ് നടത്തി. തിരുവല്ലം മുതൽ കോവളം വരെയും തുടർന്ന് ആനയറ വരെയുമാണ് മന്ത്രി ബസ് ഓടിച്ചത്.

 

നാല്പത്തിരണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന ഈ ബസിൽ കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ സീറ്റുകൾക്കും എമർജൻസി എക്സിറ്റ് സംവിധാനമുണ്ടെന്നതാണ് പ്രധാന പ്രത്യേകത. ഈ മോഡലിലുള്ള ഒരു ബസ് കൂടി ഉടൻ കെഎസ്ആർടിസിയുടെ ഭാഗമാകും.

 

കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ, ഓപ്പറേഷൻസ് ഡയറക്ടർ ജി. പ്രദീപ് കുമാർ, സ്വിഫ്റ്റ് ജനറൽ മാനേജർ ചന്ദ്രബാബു, വോൾവോ കമ്പനി പ്രതിനിധികൾ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരം-ചെന്നൈ റൂട്ടിലാകും പുതിയ ബസ് സർവീസ് നടത്തുകയെന്നാണ് സൂചന.

  • Related Posts

    കുറഞ്ഞ നിരക്കിൽ കുടിവെള്ളം; കെ.എസ്.ആർ.ടി.സി ബസുകളിൽ ഇനി ‘KL 15’ ബ്രാൻഡും ലഭ്യമാകും

    Spread the love

    Spread the love  യാത്രക്കാർക്ക് ആശ്വാസമായി കെ.എസ്.ആർ.ടി.സി സ്വന്തം ബ്രാൻഡിൽ കുടിവെള്ളം വിപണിയിലിറക്കുന്നു. ബസുകളുടെ രജിസ്ട്രേഷൻ നമ്പറായ ‘KL 15’ എന്ന പേരിലായിരിക്കും ഈ കുടിവെള്ളം ലഭ്യമാകുക എന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞു. ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം…

    വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ചു; കാറിലുണ്ടായിരുന്ന യുവതിയിലേക്ക് അന്വേഷണം

    Spread the love

    Spread the loveകൊച്ചി ∙ വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കാർ ഇടിച്ച് തെറിപ്പിച്ച കേസിൽ കാറിൽ ഉണ്ടായിരുന്ന യുവതിയെ ചോദ്യം ചെയ്യാൻ പൊലീസ്. പ്രതിയാക്കുന്ന കാര്യത്തിൽ ഇതിനുശേഷം തീരുമാനമെടുക്കും. കേസിലെ പ്രതികളായ കൊല്ലം വെള്ളിമൺ സ്വദേശികളായ ഷംനാദ്, ഇർഷാദ് എന്നിവരെ കൊല്ലത്തു നിന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *