ബത്തേരി-അമ്പുകുത്തി – അമ്പലവയൽ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. ബസ്സിനെ ആശ്രയിച്ച് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി ആളുകളാണ് ദുരിതത്തിലായത്.
ബസ് സർവീസ് സമയം കേന്ദ്രീകരിച്ച് ഓട്ടോ ടാക്സി ജീപ്പ് തുടങ്ങിയ വാഹനങ്ങൾ ബത്തേരി പൂമല മലവയൽ വെള്ളച്ചാട്ടം കുപ്പക്കൊല്ലി എന്നിവിടങ്ങളിൽ നിന്നും സർവീസ് നടത്തുന്നതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർ ബസ് ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. മുൻപും സമാനമായ സംഭവങ്ങളും മിന്നൽ പണിമുടക്കും നടത്തിയിട്ടുണ്ടെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നില്ലെന്ന് ബസ് ഉടമകൾ പറഞ്ഞു. സംഭവത്തിൽ ബത്തേരി പൊലീസിൽ പരാതി നൽകി.






