‘മുപ്പത് കഴിഞ്ഞാൽ പിന്നെ “തള്ളച്ചികൾ ” ആയി, കാലമൊക്കെ മാറി, കൂപമണ്ഡൂകങ്ങളേ’; കുറിപ്പ്

Spread the love

പ്രായത്തിന്റെ പേരിലുള്ള കളിയാക്കലുകളെ വിമര്‍ശിച്ച് ഡോ. സൗമ്യ സരിന്‍. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ ‘ തള്ള ആയി ‘, ‘അമ്മച്ചി ആയി ‘ തുടങ്ങിയ പ്രതികരണങ്ങള്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സൗമ്യ സരിന്‍ തന്റെ പ്രായം 41 വയസ് പിന്നിട്ടെന്ന് വ്യക്തമാക്കുന്നത്.

 

ഈ പ്രായത്തില്‍ മനോഹരമായി പ്രണയിക്കുന്നുണ്ടെന്നും, കൗമാരക്കാരിയായ മകളുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയി ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സൗമ്യ സരിന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. യുഎഇലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു ആശുപത്രിയില്‍ ഏറ്റവും നല്ല ശമ്പളത്തില്‍ ഈ പ്രായത്തിലാണ് ജോലി ചെയ്യുന്നത്. വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ, ഇഷ്ടപെടുന്ന രൂപത്തിലും ഭാവത്തിലും ഇഷ്ടമുള്ള വേഷം ധരിച്ചു കൊണ്ട് ആത്മവിശ്വാസത്തോടെ നടക്കാന്‍ തനിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

 

മനുഷ്യര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ അവരുടെ ഇരുപതുകളില്‍ മാത്രമാണ് സന്തോഷത്തോടെ ജീവിക്കുന്നത് എന്നാണ് ചിലരുടെ വാദം. അത് കഴിഞ്ഞാല്‍ അവര്‍ക്ക് ജീവിതം ഇല്ല, അല്ലെങ്കില്‍ പാടില്ല എന്നാണ് ഇത്തരക്കാരുടെ നിലപാട്. അവരാണ് മുപ്പത് കഴിഞ്ഞവരെ ‘തള്ളച്ചികള്‍’ ആണെന്ന് പറയുന്നത്. അഭിപ്രായം പറഞ്ഞാല്‍, ഇഷ്ടമുള്ള ഡ്രസ്സ് ഇട്ടാല്‍, ഇഷ്ടമുള്ള എന്ത് ചെയ്താലും ഈ കൂട്ടം. ‘അമ്മച്ചി, തള്ളച്ചി, തള്ള വൈബ്’ എന്നൊക്കെ പറഞ്ഞുവരും. ഇത്തരം പരാമര്‍ശങ്ങളുടെ പേരില്‍ അങ്ങ് ചൂളി പോകുമെന്നോ, ഉരുകി ഇല്ലാതാകുമെന്നോ കരുതേണ്ടെന്നും സൗമ്യ പറയുന്നു.

 

എനിക്ക് ഇഷ്ടമുള്ള വേഷം ധരിച്ചു കൊണ്ട് ആത്മവിശ്വാസത്തോടെ നടക്കുന്നത്.

 

ഇനി പറയൂ… ഈ 41 വയസ്സിൽ എനിക്ക് വിഷമിക്കാൻ ആയി എന്താണുള്ളത്? ഇനി അങ്ങനെ ഒരു പ്രതിസന്ധി ജീവിതത്തിൽ വന്നാലും അതിനെ തലയുയർത്തി നേരിടാനുള്ള തന്റേടം ഞാൻ ഈ 41 വർഷത്തിൽ സമ്പാദിച്ചിട്ടുണ്ട്. നേരിട്ടിട്ടുമുണ്ട്.

 

ഇവരുടെയൊക്കെ വിചാരം മനുഷ്യൻ അങ്ങോട്ട് സന്തോഷിച്ചു അർമാദിക്കുന്നത് അവരുടെ ഇരുപത്കളിൽ മാത്രം ആണെന്നാണ്. പ്രത്യേകിച്ച് സ്ത്രീകൾ! അത് കഴിഞ്ഞാൽ അവർക്ക് ജീവിതം ഇല്ല, അല്ലെങ്കിൽ പാടില്ല എന്നാണ്!

 

ഒരു മുപ്പത് കഴിഞ്ഞാൽ പിന്നെ അവർ “തള്ളച്ചികൾ ” ആയി. ഒരു അഭിപ്രായം പറഞ്ഞാൽ, ഇഷ്ടമുള്ള ഒരു ഡ്രസ്സ്‌ ഇട്ടാൽ, എന്തിന് നമുക്ക് ഇഷ്ടമുള്ള എന്ത് ചെയ്താലും അപ്പൊ വരും ഈ കൂട്ടം. “അമ്മച്ചി, തള്ളച്ചി, തള്ള വൈബ്” എന്നൊക്കെ പറഞ്ഞു കൊണ്ട്.

 

എന്താ നിങ്ങൾ കരുതുന്നത്? ഇതൊക്കെ കേട്ടാൽ ഞങ്ങൾ അങ്ങ് ചൂളി പോകുമെന്നോ? നിങ്ങളുടെ കമ്മെന്റുകൾ ആരും കാണാതെ ഇരിക്കാൻ ഡിലീറ്റ് ചെയ്യുമെന്നോ? ഞങ്ങൾ ഒക്കെ അങ്ങ് ഉരുകി ഇല്ലാതാകുമെന്നോ?

 

അതിന് വേറെ ആളെ നോക്കണം ഹേ!

 

നിങ്ങളെ പോലെ സ്വന്തം വയസ്സിൽ കാണിക്കേണ്ട പക്വതയുടെ, വകതിരിവിന്റെ ഒരംശം പോലും കാണിക്കാത്തവന്മാരോടാണ്…

 

അതെ, എനിക്ക് 41 വയസ്സുണ്ട്.

 

അതിൽ ഞാൻ അഭിമാനിക്കുന്നു.

 

എന്റെ ഇരുപതുക്കളെക്കാൾ

 

എന്റെ മുപ്പത്തുകളെക്കാൾ…

 

ഞാൻ ഇന്ന് എന്റെ 41 വയസ്സിൽ എന്നേ ഇഷ്ടപെടുന്നു!

 

എന്റെ 42 ഇൽ ഇതിലും അടിപൊളി ആവണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ആവും എന്നെനിക്ക് തന്നെ ഉറപ്പ് കൊടുക്കുന്നു.

 

അങ്ങനെ ഈ ജീവിതം മുന്നോട്ട് പോകുംതോറും അതിനെ സ്നേഹിച്ചു ആശ്ലേഷിച്ചു തലയുയർത്തി ഞാൻ ജീവിക്കും! വയസ്സ് മറച്ചു പിടിക്കാതെ തന്നെ!

 

ഒരു മനുഷ്യൻ ജീവിക്കുന്നതും സന്തോഷിക്കുന്നതും ഒരു പ്രത്യേക വയസ്സിൽ അല്ല. മറിച്ചു സന്തോഷത്തോടെ നമുക്ക് കൂടി വേണ്ടി ജീവിക്കണം എന്ന് തീരുമാനിക്കുന്ന നിമിഷം മുതലാണ്. അത് ചിലപ്പോൾ 80 വയസ്സിലും ആവാം.

 

ഇതൊക്കെ ആരോട് പറയാൻ …

 

നിങ്ങൾ നിങ്ങളുടെ പൊട്ടകുളത്തിൽ തന്നെ സസുഖം വാഴുക …

 

അപ്പൊ ശെരി

 

അമ്മച്ചി പോയേച്ചും വരാം !

  • Related Posts

    കട്ടിലിനടിയിൽ രാജവെമ്പാല, പിടികൂടി ഉൾവനത്തിൽ തുറന്നുവിട്ടു

    Spread the love

    Spread the loveകണ്ണൂർ∙ കട്ടിലിനടിയിൽ ഒളിച്ചിരുന്ന രാജവെമ്പാലയിൽനിന്ന് കുടുംബത്തെ രക്ഷിച്ചത് കുഴമ്പുകുപ്പി. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ.സി. കേളപ്പന്റെ വീട്ടിലാണ് ഇന്നലെ രാത്രി രാജവെമ്പാല കയറിയത്. രാത്രി പത്തരയോടെ കേളപ്പന്റെ ഭാര്യ വസന്ത മുറിയിൽ കിടക്കാൻ പോയി. കാലുവേദനയുള്ളതിനാൽ കിടക്കുന്നതിന്…

    നിയമന കോഴ; ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ

    Spread the love

    Spread the loveസുൽത്താൻ ബത്തേരി: ബത്തേരി അർബൻ ബാങ്ക്, സഹകരണ ബാങ്ക് നിയമന അഴിമതിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നിയമന കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.   എൻ.എം. വിജയന്റെ ഡയറിയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *