റോഡിലേക്ക് കുതിച്ചെത്തി കടുവ; കണ്ടത് പട്രോളിങ്ങിനു പോയ പൊലീസ് ഉദ്യോഗസ്ഥർ

Spread the love

രാത്രികാല പട്രോളിങ്ങിനു പോയ പൊലീസുകാർ വനഭാഗത്തെ റോഡിൽ കടുവയെ കണ്ടു. ഇന്ന് പുലർച്ചെ ഒന്നോടെ കോന്നി – തണ്ണിത്തോട് റോഡിൽ മുണ്ടോംമൂഴിക്കും തണ്ണിത്തോട് മൂഴിക്കും ഇടയിലുള്ള ഭാഗത്താണ് കടുവയെ കണ്ടത്. പട്രോളിങ്ങിനിടെ എലിമുള്ളുംപ്ലാക്കൽ നിന്ന് തേക്കുതോടിനു പോകാനായി വരികയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.

 

കല്ലാറിന്റെ ഭാഗത്ത് നിന്ന് റോഡിലേക്ക് കുതിച്ചെത്തിയ കടുവ റോഡിന്റെ മറുവശത്തെ ഉയർന്ന തിട്ടയിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും കഴിയാതെ കുറേ മുന്നോട്ടുപോയ ശേഷം വനത്തിലേക്ക് കയറിപോവുകയായിരുന്നു. തണ്ണിത്തോട് പൊലീസ് എഎസ്ഐ ശിവപ്രസാദും സിപിഒ ശരത്ചന്ദ്രനുമാണ് വാഹനത്തിലുണ്ടായിരുന്നത്.

  • Related Posts

    വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; റെയ്ഡിന് പിന്നാലെ നടപടി

    Spread the love

    Spread the loveകൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടിലെ റെയ്ഡിന് പിന്നാലെ വീണ വിജയന്റെതടക്കമുള്ള 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപയുടെ നിക്ഷേപം മരവിപ്പിച്ച് ഇഡി. കേരളത്തിലും ബംഗളൂരിലും നടത്തിയ റെയ്ഡുകളുടെ തുടര്‍ച്ചയായാണ് നടപടി. വീണാ വിജയന്റെ പേരിലുളള എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടാണ്…

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കുട്ടിയുടെ വീട്ടിൽ വച്ചും സുഹൃത്തിന്റെ വീട്ടിൽ വച്ചും ലഹരി നൽകി നിരവധി തവണ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി കൂടത്തായി സ്വദേശി കസിൻ ഷാലു (ഷാലു–23)…

    Leave a Reply

    Your email address will not be published. Required fields are marked *