ഹോസ്റ്റൽ മുറിയിൽ ആത്മഹത്യശ്രമം; എംഡിഎസ് വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയിൽ

Spread the love

കോഴിക്കോട് ∙ ഗവ.ഡെന്റൽ കോളജ് ഹോസ്റ്റലിൽ ആത്മഹത്യശ്രമം നടത്തിയ ഡെന്റൽ പിജി ഒന്നാം വർഷ വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയിൽ. എംഡിഎസ് ഒന്നാം വർഷം പഠിക്കുന്ന വിദ്യാർഥിനി മലപ്പുറം സ്വദേശിയാണ്.

 

ഹോസ്റ്റലിൽ നിന്നു ക്ലാസിലേക്ക് പോയ സഹപാഠികൾ കൂട്ടുകാരിയെ കാണാതെ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റൽ മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിസിൻ ഐസിയുവിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്. കഴിഞ്ഞവർഷത്തെ അഖിലേന്ത്യാ ഡെന്റൽ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയിരുന്നു. ഈയിടെയാണ് വിവാഹിതയായത്. ഭാര്യയും ഭർത്താവും കോഴിക്കോട് ഡെന്റൽ കോളജിലാണ് ബിഡിഎസിന് പഠിച്ചിരുന്നത്.

  • Related Posts

    കുറഞ്ഞ നിരക്കിൽ കുടിവെള്ളം; കെ.എസ്.ആർ.ടി.സി ബസുകളിൽ ഇനി ‘KL 15’ ബ്രാൻഡും ലഭ്യമാകും

    Spread the love

    Spread the love  യാത്രക്കാർക്ക് ആശ്വാസമായി കെ.എസ്.ആർ.ടി.സി സ്വന്തം ബ്രാൻഡിൽ കുടിവെള്ളം വിപണിയിലിറക്കുന്നു. ബസുകളുടെ രജിസ്ട്രേഷൻ നമ്പറായ ‘KL 15’ എന്ന പേരിലായിരിക്കും ഈ കുടിവെള്ളം ലഭ്യമാകുക എന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞു. ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം…

    വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ചു; കാറിലുണ്ടായിരുന്ന യുവതിയിലേക്ക് അന്വേഷണം

    Spread the love

    Spread the loveകൊച്ചി ∙ വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കാർ ഇടിച്ച് തെറിപ്പിച്ച കേസിൽ കാറിൽ ഉണ്ടായിരുന്ന യുവതിയെ ചോദ്യം ചെയ്യാൻ പൊലീസ്. പ്രതിയാക്കുന്ന കാര്യത്തിൽ ഇതിനുശേഷം തീരുമാനമെടുക്കും. കേസിലെ പ്രതികളായ കൊല്ലം വെള്ളിമൺ സ്വദേശികളായ ഷംനാദ്, ഇർഷാദ് എന്നിവരെ കൊല്ലത്തു നിന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *