പാച്ചല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറന്ന് യാത്രക്കാരി പുറത്തേക്ക് വീണു. പാണവിള ഭാഗത്തുനിന്നു ബസില്‍ കയറിയ മറിയം (22) എന്ന യുവതിക്കാണു പരുക്കേറ്റത്. ഇവരെ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു സ്‌കാനിങ്ങിനു വിധേയമാക്കി.
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥിയാണ് മറിയം. പൂവാര്‍ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ബസില്‍നിന്നാണ് യുവതി വീണത്. ബാഗിന്റെ വള്ളി ലോക്കില്‍ കുടുങ്ങിയാവാം ഡോര്‍ തുറന്നു പോയതെന്നാണ് പ്രഥമിക നിഗമനം.






