കടല്‍ ഉള്‍വലിഞ്ഞ സംഭവം : പിന്നില്‍ ചെളി അടിയല്‍ പ്രതിഭാസമെന്ന് കണ്ടെത്തി

Spread the love

കോഴിക്കോട്: ബുധനാഴ്ച രാത്രി കോഴിക്കോട് സൗത്ത് ബീച്ചിനു സമീപം കടലിലുണ്ടായത് ഫ്‌ളൂയിഡ് മഡ് എന്ന ചെളി അടിയല്‍ പ്രതിഭാസം ആണെന്നു കണ്ടെത്തി. ഇതുമൂലം തിരമാലകള്‍ വരാതെ 200 മീറ്ററോളം കടല്‍ ഉള്ളിലേക്ക് വലിഞ്ഞപ്പോഴാണ് ആശങ്ക പരന്നത്. ഒഴുക്കു വ്യത്യാസവും മര്‍ദവ്യതിയാനവും മൂലം കടല്‍ ഉള്‍വലിയാം.

 

ചെളി അടിയുന്നതിനുള്ള കാരണം കടലില്‍ ഉണ്ടാകുന്ന ഒഴുക്കിനെത്തുടര്‍ന്ന് അടിത്തട്ടിലെ ചെളി വേര്‍പെടുകയും അവ കരയിലേക്ക് നീങ്ങുകയും ചെയ്യുന്നതാണ്. മുന്‍പ് സുനാമിയും ഓഖിയും മറ്റുമുണ്ടായപ്പോഴും ഇത്തരം കടല്‍ ഉള്‍വലിയല്‍ സംഭവിച്ചതിനാലാണ് തീരവാസികള്‍ ഭയപ്പെട്ടു പോയത്.ഇന്‍കോയിസ് അധികൃതര്‍ നല്‍കിയ കള്ളക്കടല്‍ ജാഗ്രതാനിര്‍ദേശം നിലനില്‍ക്കുന്നുമുണ്ട്. സൂക്ഷ്മജീവികളായ പ്ലവകങ്ങളും മറ്റും ഈ ചെളിയോടടുത്ത പ്രദേശത്ത് കാണാവുന്നതാണ്. അതുകൊണ്ട് ചിലപ്പോള്‍ മത്സ്യലഭ്യതയും കൂടാം. വ്യാഴാഴ്ചയും സമാനമായ പ്രതിഭാസമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായതിന് കുറച്ചകലെയായാണ് ചെളിയടിഞ്ഞു കണ്ടത്.

 

വേലിയിറക്കമാണെന്നാണ് ആദ്യം വിചാരിച്ചതെന്നും ചെളിക്കൂന അടിഞ്ഞപ്പോള്‍ മറ്റെന്തോ ആണെന്ന് ഭയപ്പെട്ടുവെന്നും കോതിയില്‍ കടുക്ക വില്‍ക്കുന്നയാള്‍ പറഞ്ഞു. കോതിക്കുസമീപം കുറച്ചുഭാഗത്തു മാത്രമേ ഈ മാറ്റം കാണപ്പെട്ടുള്ളൂവെന്നും കടല്‍ പ്രക്ഷുബ്ധമായിരുന്നില്ലെന്നും ഒരു മത്സ്യത്തൊഴിലാളിയും പറഞ്ഞു. വ്യാഴാഴ്ച കടലില്‍ അടിയിളക്കം കൂടുതലായുണ്ടായിരുന്നുവെന്നു അങ്ങനെ മത്തിയും മറ്റ് ചെറുമത്സ്യങ്ങളും കൂടുതലായി ലഭിച്ചുവെന്നും മത്സ്യത്തൊഴിലാളി പറഞ്ഞു.

  • Related Posts

    പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

    Spread the love

    Spread the loveതാമരശ്ശേരി: കോടതിയുത്തരവിന് പിന്നാലെ തമ്മിലടിച്ച് കാമുകികാമുകന്മാരുടെ കുടുംബാംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിക്ക് ആൺസുഹൃത്തിനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ നടുറോഡിൽ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. താമരശ്ശേരി കോടതിക്ക് മുന്നിലാണ് നടുറോഡിൽ കൂട്ടത്തല്ല് നടന്നത്. മുക്കം സ്വദേശി നാസറിന്റെ…

    കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

    Spread the love

    Spread the loveകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് പിടിയിലായത്. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 29നാണ് പ്രതി വിനീഷ് മാനസികാരോഗ്യകേന്ദ്രത്തില്‍…

    Leave a Reply

    Your email address will not be published. Required fields are marked *