നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നിലമ്പൂർ സ്വദേശിയും ലോർഡ് കൃഷ്ണ ഫ്ലാറ്റിലെ താമസക്കാരനുമായ മുരിങ്ങാമ്പിള്ളി വീട്ടിൽ സെബിൻ ബെന്നി (30)യെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
രാജ്യാന്തര ടെർമിനലിലെ കാർ പാർക്കിങ് ഏരിയയിൽ യുവതിയെ തടഞ്ഞു കഴുത്തിനു കുത്തിപ്പിടിച്ച് അതിക്രമം കാട്ടുകയായിരുന്നു. യുവതിയെ നിലത്ത് തള്ളിയിട്ട് ധരിച്ചിരുന്ന തിരിച്ചറിയൽ കാർഡും എൻട്രി പാസും ബലമായി പിടിച്ചുപറിച്ചു കൊണ്ടുപോവുകയും ചെയ്തു. ഇൻസ്പെക്ടർ എം.എച്ച്.അനുരാജ്, എസ്.ഐ എസ്.എസ്.ശ്രീലാൽ, എ.എസ്.ഐ റോണി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.






