ദളിത്‌ യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരഭിമാനക്കൊലയെന്ന് ആക്ഷേപം

Spread the love

കന്യാകുമാരിയിൽ ദളിത്‌ യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിയായ ധനുഷ് ആണ് മരിച്ചത്. കോയമ്പത്തൂരിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ധനുഷും കുലശേഖരം സ്വദേശിയായ പെൺകുട്ടിയും തമ്മിൽ സ്കൂൾ കാലം മുതൽ പ്രണയത്തിൽ ആയിരുന്നു. എന്നാൽ പ്രണയത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തു. ജാതിയായിരുന്നു പ്രധാനകാരണമെന്ന് ധനുഷിന്റെ കുടുംബവും സുഹൃത്തുക്കളും പറയുന്നു.

 

പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി നടത്താനും തീരുമാനിച്ചിരുന്നു. പക്ഷേ ധനുഷ് യുവാവിന്റെ വീട്ടുകാരോട് സംസാരിച്ചതോടെ വിവാഹം മുടങ്ങി. തുടർന്ന് വീട്ടുതടങ്കലിലായിരുന്ന പെൺകുട്ടിയെ കാണാൻ എത്തിയ ധനുഷിനെയാണ് വീടിന്റെ ടെറസിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദുരഭിമാനക്കൊലയാണെന്നാണ് ധനുഷിന്റെ കുടുംബം ആരോപിക്കുന്നത്. ആദ്യഘട്ടത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. പ്രാദേശിക ഡിഎംകെ നേതാവാണ് പെൺകുട്ടിയുടെ അച്ഛൻ. പ്രതിഷേധം ശക്തമായതിന് പിന്നാലെ പൊലീസ് ഇയാളെ ചോദ്യം ചെയ്യാൻ തയ്യാറായി.കന്യാകുമാരിയിൽ ദളിത്‌ യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിയായ ധനുഷ് ആണ് മരിച്ചത്. കോയമ്പത്തൂരിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ധനുഷും കുലശേഖരം സ്വദേശിയായ പെൺകുട്ടിയും തമ്മിൽ സ്കൂൾ കാലം മുതൽ പ്രണയത്തിൽ ആയിരുന്നു. എന്നാൽ പ്രണയത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തു. ജാതിയായിരുന്നു പ്രധാനകാരണമെന്ന് ധനുഷിന്റെ കുടുംബവും സുഹൃത്തുക്കളും പറയുന്നു.

പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി നടത്താനും തീരുമാനിച്ചിരുന്നു. പക്ഷേ ധനുഷ് യുവാവിന്റെ വീട്ടുകാരോട് സംസാരിച്ചതോടെ വിവാഹം മുടങ്ങി. തുടർന്ന് വീട്ടുതടങ്കലിലായിരുന്ന പെൺകുട്ടിയെ കാണാൻ എത്തിയ ധനുഷിനെയാണ് വീടിന്റെ ടെറസിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദുരഭിമാനക്കൊലയാണെന്നാണ് ധനുഷിന്റെ കുടുംബം ആരോപിക്കുന്നത്. ആദ്യഘട്ടത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. പ്രാദേശിക ഡിഎംകെ നേതാവാണ് പെൺകുട്ടിയുടെ അച്ഛൻ. പ്രതിഷേധം ശക്തമായതിന് പിന്നാലെ പൊലീസ് ഇയാളെ ചോദ്യം ചെയ്യാൻ തയ്യാറായി.

 

  • Related Posts

    വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; റെയ്ഡിന് പിന്നാലെ നടപടി

    Spread the love

    Spread the loveകൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടിലെ റെയ്ഡിന് പിന്നാലെ വീണ വിജയന്റെതടക്കമുള്ള 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപയുടെ നിക്ഷേപം മരവിപ്പിച്ച് ഇഡി. കേരളത്തിലും ബംഗളൂരിലും നടത്തിയ റെയ്ഡുകളുടെ തുടര്‍ച്ചയായാണ് നടപടി. വീണാ വിജയന്റെ പേരിലുളള എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടാണ്…

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കുട്ടിയുടെ വീട്ടിൽ വച്ചും സുഹൃത്തിന്റെ വീട്ടിൽ വച്ചും ലഹരി നൽകി നിരവധി തവണ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി കൂടത്തായി സ്വദേശി കസിൻ ഷാലു (ഷാലു–23)…

    Leave a Reply

    Your email address will not be published. Required fields are marked *