ആളൊഴിഞ്ഞ കെട്ടിടത്തിൽ വച്ച് പ്ലസ് വൺ വിദ്യാർഥിയെ പീഡിപ്പിച്ചു; 21കാരൻ അറസ്റ്റിൽ

Spread the love

കൊച്ചി∙ പ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കലൂർ കറുകപ്പള്ളി സ്വദേശി ഇർഫാദ് ഇക്ബാലാണ് (21) എളമക്കര പൊലീസിന്റെ പിടിയിലായത്. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ജാമ്യത്തിൽ കഴിയവേയാണ് പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയത്. പെൺകുട്ടി ഗർഭിണിയായപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്.

 

എളമക്കര പേരണ്ടൂർ വോക് വേയ്ക്ക് അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിൽവച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഘം ചേർന്ന് കവർച്ച നടത്തിയതിനും അടിപിടിക്കേസിലും ഇർഫാദ് പ്രതിയാണ്. ഈ കേസുകളിൽപ്പെട്ട് ജില്ലാ ജയിലിൽ കഴിഞ്ഞതിനുശേഷം ജാമ്യത്തിലിറങ്ങിയപ്പോഴാണ് പെൺകുട്ടിയെ കെണിയിൽപ്പെടുത്തി പീഡിപ്പിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.

  • Related Posts

    സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

    Spread the love

    Spread the loveപയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്.…

    കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

    Spread the love

    Spread the loveവിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ്…

    Leave a Reply

    Your email address will not be published. Required fields are marked *