പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാളാഘോഷം; റീല്‍സ് പ്രചരിപ്പിച്ചു, യുവാക്കള്‍ക്കെതിരെ കേസ്

Spread the love

പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാളാഘോഷം നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് യുവാക്കള്‍ കണ്ണൂര്‍ സിറ്റി ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ക്യാംപ് പരിസരത്ത് അതിക്രമിച്ച് കയറി യുവതിയുടെ പിറന്നാളാഘോഷം നടത്തിയത്.

 

 

പിറന്നാളഘോഷം സാമൂഹ്യ മാധ്യമം വഴി റീല്‍സ് ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ യുവതിയെ വിളിച്ചു വരുത്തിയായിരുന്നു സുഹൃത്തുക്കള്‍ അതിരുവിട്ട പിറന്നാളാഘോഷം സംഘടിപ്പിച്ചത്. യുവതിയുടെ വാഹനം ഇടിച്ച് ഒരാള്‍ക്ക് മരണം സംഭവിച്ചെന്നും അത് സെറ്റില്‍മെന്റ് ചെയ്യാനായി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടുമായിരുന്നു ഫോണ്‍ വിളി.

 

സുഹൃത്തുക്കള്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ മുന്‍വശം വഴി വാഹനത്തില്‍ എത്തുന്നതും പിറന്നാളാഘോഷിക്കുന്നതും വിഡിയോയിലുണ്ട്. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തേക്ക് കയറി അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് സംസാരിച്ചാണ് അകത്തേക്ക് കയറിയത്.

 

പൊലീസ് കാന്റീന് മുന്‍ വശത്തായിരുന്നു ആഘോഷങ്ങളുടെ തുടക്കം. നിര്‍ത്തിയിട്ട പൊലീസ് വാഹനത്തിന്റെ മുന്നില്‍ നിന്ന് ഫോട്ടോയെടുത്തു, തുടര്‍ന്ന് സംഘത്തിലെ രണ്ടു പേര്‍ പൊലീസ് വാഹനത്തിന്റെ മറവില്‍ ഒളിച്ചിരുന്ന ശേഷം അ അതുവഴി മറ്റ് സുഹൃത്തു ക്കള്‍ക്കൊപ്പം നടന്നു വരികയായിരുന്ന യുവതിക്ക് പിറന്നാള്‍ ദിന സര്‍പ്രൈസ് നല്‍കിയത്. തുടര്‍ന്ന് അവിടെ നിന്നു തന്നെ കേക്ക് മുറിച്ചും ആഘോഷം നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്.

  • Related Posts

    സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

    Spread the love

    Spread the loveപയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്.…

    കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

    Spread the love

    Spread the loveവിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ്…

    Leave a Reply

    Your email address will not be published. Required fields are marked *